കേടാകാതെയും വാടാതെയും ഒരുമാസം വരെ മല്ലിയില വീട്ടില്‍ സൂക്ഷിക്കാം; എങ്ങനെയെന്നല്ലേ ?

Coriander Leaves

അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് മല്ലിയില. മണത്തിലും ഗുണത്തിലുമെല്ലാം മല്ലിയില മുന്‍പന്തിയിലാണ്. എന്നാല്‍ മല്ലിയില എങ്ങനെ കുറേ നാള്‍ കേടുകൂടാതെ സൂക്ഷിച്ച് വയ്ക്കാം എന്ന് മാത്രം പലര്‍ക്കും അറിയില്ല.

മല്ലിയില കടയില്‍ നിന്നും വാങ്ങി കഴുകിയാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതെങ്കില്‍ നന്നായി വെള്ളം കളഞ്ഞ് ഫ്രിഡ്ജില്‍ വയ്ക്കുക. നനവുണ്ടെങ്കില്‍ ഇത് പെട്ടെന്ന് ചീഞ്ഞ് പോകും.

മല്ലിയില അരിഞ്ഞ് ആണ് സൂക്ഷിക്കുന്നതെങ്കില്‍ അരിഞ്ഞതിന് ശേഷം ഒരിക്കലും കഴുകരുത്. കഴുകിയതിന് ശേഷം മാത്രം അരിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

വെള്ളം പൂര്‍ണമായും പോയ ശേഷം മല്ലിയില ഒരു സിപ് ലോക്ക് കവറിലേക്ക് മാറ്റുക. ഇതിലെ എയര്‍ മുഴുവനായി കളഞ്ഞ് അടച്ച് ഫ്രഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.

Also Read : തേങ്ങയൊന്നും വേണ്ടേ വേണ്ട ! ദോശയ്‌ക്കൊരുക്കാം ഒരു കിടിലന്‍ ചമ്മന്തി

മല്ലിയിലയുടെ വേര് ഭാഗം മുറിച്ചു കളഞ്ഞ് വിനാഗിരി വെള്ളത്തില്‍ മുക്കുക. പിന്നീട് ഇതിലെ വെള്ളം മുഴുവന്‍ കളഞ്ഞ് ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് സിബ് ലോക്ക് കവറിലാക്കുക. വായു കടക്കാത്ത രീതിയില്‍ ഇത് അടച്ചു വച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക

മല്ലിയില പേപ്പര്‍ കവറില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍, ഇതിലെ ജലാംശം പേപ്പര്‍ വലിച്ചെടുക്കും. മല്ലിയില ചീഞ്ഞ് പോകാതിരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതിയാകും.

മല്ലിയില അരിഞ്ഞ് അയര്‍ ടൈറ്റ് ആയ പാത്രത്തിലിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. പക്ഷേ, മല്ലിയില അരിയുന്നതിന് മുന്‍പ് തന്നെ ഇത് നന്നായി കഴുകി വെള്ളം മുഴുവന്‍ കളയണം. വേരുഭാഗം നീക്കം ചെയ്യുകയും വേണം.

ഫ്രിഡ്ജിന്റെ ഡോറില്‍ വേണം മല്ലിയില സൂക്ഷിക്കാന്‍. ഡോറില്‍ തണുപ്പ് കുറവായിരിക്കും. അതില്‍ വച്ചാല്‍ മല്ലിയില ഫ്രഷായും ചീയാതെയും ഇരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News