കുക്കറില്‍ ബിരിയാണി വയ്ക്കുമെന്ന് കേക്കാറുണ്ടെങ്കിലും പലരും ഇതുവരെ അത്തരത്തില്‍ കുക്കറില്‍ ബിരിയാണിവെച്ച് നോക്കിയിട്ടുണ്ടാകില്ല. ചോറ് കുഴഞ്ഞുപോകുമോ എന്ന പേടിയുള്ളതുകൊണ്ട് തന്നെയാണ് പലരും അതിന് മുതിരാത്തത്. എന്നാല്‍ ഒട്ടും കുഴഞ്ഞുപോകാതെ നല്ല കിടിലന്‍ ബിരിയാണി കുക്കറിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
ബിരിയാണി അരി – 4 കപ്പ്
ചിക്കന്‍ – ഒരു കിലോ
വെള്ളം – 6 കപ്പ്
സവാള വലുത് – മൂന്നെണ്ണം
തക്കാളിവലുത് – 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 4
നെയ്യ് – 2ടേബിള്‍ സ്പൂണ്‍
Also Read : അരിയും ഉഴുന്നുമൊന്നും വേണ്ട; വെറും അഞ്ച് മിനുട്ടിനുള്ളില്‍ കിടിലന്‍ ദോശ റെഡി
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
പട്ട – 1 കഷണം
ഗ്രാമ്പൂ – മൂന്നെണ്ണം
ഏലക്കായ – മൂന്നെണ്ണം
വലിയ ജീരകം – 1/4 ടീസ്പൂണ്‍
ലെമണ്‍ ജ്യൂസ് – 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലി, പൊതീന – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കനില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളക്പൊടി എന്നിവ പുരട്ടി 10 മിനിറ്റ് വെക്കുക.
ചൂടായ കുക്കറിലേക്ക് എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ഏലക്ക, ജീരകം എന്നിവ ചേര്‍ക്കുക.
ശേഷം ഉള്ളി കൂടെ ചേര്‍ത്ത് വഴറ്റണം.
പിന്നെ ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്ത് വഴറ്റുക.
Also Read : ഇനി അരിയരച്ച് കഷ്ടപ്പെടേണ്ട ! അരി അരയ്ക്കാതെ ഞൊടിയിടയിലുണ്ടാക്കാം കിടിലന്‍ നെയ്യപ്പം
അതിലേക്ക് ചിക്കന്‍, വെള്ളം, നെയ്യ്, ഗരം മസാല, മല്ലി, പൊതീന എന്നിവ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ അരി ചേര്‍ക്കുക.
ശേഷം ഫുള്‍ ഫ്ളെയിമില്‍ ഒരു വിസില്‍ വന്ന ശേഷം കുക്കര്‍ ഓഫ് ചെയ്യുക.
പ്രഷര്‍ മുഴുവന്‍ പോയിട്ട് മാത്രം കുക്കര്‍ തുറക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here