പാട്ട് പാടുക എന്നത് ഒരു കഴിവാണ്. എന്നാല്‍ സ്ഥിരമായി പാടുമ്പോഴും അനവസരങ്ങളില്‍ തുടര്‍ച്ചയായി പാടുമ്പോഴും നമ്മുടെ സ്വരം മോശമാകുന്നത് സ്വാഭാവികമാണ്. സ്വരം മോശമായാല്‍ പിന്നെ പാട്ട് പാടുമ്പോഴും അത് കേള്‍ക്കുമ്പോഴും ബുദ്ധിമുട്ടായിരിക്കും.
അത്തരത്തില്‍ സ്വരം മോശമായവര്‍ക്ക് സ്വരം നന്നാകാനുള്ള ചില എളുപ്പവഴികളും ടിപ്‌സുകളുമാണ് ഇനി പറയാന്‍ പോകുന്നത്. ചില നാടന്‍ ടിപ്‌സുകളുണ്ടെങ്കില്‍ സ്വരവും ശബ്ദവും വളരെ പെട്ടന്ന് തന്നെ നമുക്ക് ശരിയാക്കാന്‍ കഴിയും.
തൊണ്ടയ്ക്കും ശബ്ദത്തിനുമുണ്ടാകുന്ന ഏതൊരു പ്രശ്‌നത്തിനും വൈദ്യന്മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രധാന മരുന്നാണ് ഇരട്ടിമധുരം. ഇരട്ടിമധുരം പൊടിച്ച് വെണ്ണയില്‍ ചാലിച്ച് പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നത് സ്വരശുദ്ധി വരുത്താനും സ്വരം നന്നാക്കാനും നല്ല മരുന്നാണ്.
സ്വരവും ശബിദവും നന്നാക്കാന്‍ മറ്റൊരു വഴിയുമുണ്ട്. വെളുത്തുള്ളി തൊലികളഞ്ഞു തേനിലിട്ട് ഒരുമാസം വയ്ക്കുക. ഒരു മാസത്തിന് ശേഷം വെളുത്തുള്ളിയും തേനുമായി ഓരോ സ്പൂണ്‍ വീതം ദിവസവും കഴിക്കുന്നത് സ്വരശുദ്ധി വരുത്താന്‍ വളരെ നല്ല മരുന്നാണ്.
Also Read : http://ചേലോടെ ചെങ്കൊടി ഉയർത്തി; ചേലക്കരയിൽ ഇടതുപക്ഷ സ്ഥാനാർഥി യു ആർ പ്രദീപ് ജയിച്ചു
വെളുത്തുള്ളി തേനിലിട്ട് വയ്ക്കുമ്പോള്‍ ദിവസവും കുറച്ചുസമയം വെയില്‍ കൊള്ളിക്കണം, അല്ലങ്കില്‍ പുകയുള്ള അടുപ്പിന്റെ മുകളില്‍ വയ്ക്കണം. ഇല്ലങ്കില്‍ തേന്‍ പൂത്തുപോകാന്‍ സാധ്യത വളരെ കൂടുതലാണ്. വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ ചെറിയ ചൂടോടെ കുടിക്കുന്നതും സ്വരശുദ്ധി വരുത്താന്‍ വളരെ നല്ല മരുന്നാണ്.
ബ്രഹ്‌മിയുടെ നീര് തേന്‍ ചേര്‍ത്ത് പതിവായി കഴിക്കുന്നതും ചുക്ക് ,ശര്‍ക്കര ,തേന്‍ എന്നിവ സമം യോജിപ്പിച്ച് പതിവായി കഴിക്കുന്നതും സ്വരശുദ്ധി വരുത്താന്‍ വളരെ നല്ലതാണ്. കട്ടുതിപ്പലിയുടെ വേര് കഷായം വച്ച് രാവിലെ പതിവായി കഴിക്കുന്നതും വയമ്പ് ചെറുതേനില്‍ അരച്ച് പതിവായി കഴിക്കുന്നതും സ്വരശുദ്ധി വരുത്താന്‍ വളരെ നല്ല മരുന്നാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here