പൂരി ഉണ്ടിക്കുമ്പോള്‍ ഒരുപാട് എണ്ണ പിടിക്കുന്നത് സ്വാഭാവികമാണ്. എത്രയൊക്കെ, എങ്ങനെയൊക്കെ ശ്രമിച്ചാലും പൂരി അധികം എണ്ണ കുടിക്കാറുണ്ട്. അത്തരത്തില്‍ വിഷമിക്കുന്നവര്‍ താഴെ പറയുന്ന ട്രിക്കുകള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ
പൂരിയുടെ മാവ് തയ്യാറാക്കുമ്പോള്‍ ഗോതമ്പ് പൊടി ചേര്‍ക്കാതെ കുറച്ച് എണ്ണമയം ചേര്‍ത്ത് കുഴയ്ക്കുക
എണ്ണ നന്നായി ചൂടായ ശേഷം മാത്രമെ പൂരി ഉണ്ടാക്കാന്‍ പാടുള്ളൂ
സോഫ്റ്റ് പൂരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകൾ
ഗോതമ്പ് – 1/2 കിലോഗ്രാം
എണ്ണ – 1 ലിറ്റർ
വെള്ളം – 2 ഗ്ലാസ്
ഉപ്പ് – 1 സ്പൂൺ
തയാറാക്കുന്ന വിധം
2 ഗ്ലാസ് വെള്ളത്തിൽ ആവശ്യത്തിന് ഉപ്പ് കലക്കി വയ്ക്കുക. മാവിലേക്കു ഈ വെള്ളം കുറേശ്ശെ ഒഴിക്കുക. കുറച്ച് എണ്ണയും ഒഴിച്ച് നല്ല മൃദുവായി കുഴച്ച് എടുക്കാം.
കുഴച്ച മാവിൽ നിന്നും ചെറിയ ഉരുളകളാക്കി മാവ് എടുക്കുക. ചപ്പാത്തി പലകയിൽ വച്ചു പരത്തി എടുക്കാം
ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പരത്തി വച്ചിട്ടുള്ള മാവ് ഓരോന്നായി ഇട്ടു വറത്തു കോരാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here