അടുക്കളയിലേക്ക് പച്ചക്കറി വാങ്ങുന്നവര്‍ക്ക് നന്നായി അറിയാവുന്ന ഒരു കാര്യമാണ് പല പച്ചക്കറികള്‍ക്കും എല്ലാ ദിവസവും ഓരോ വിലയാണ്. ചില പച്ചക്കറികള്‍ക്ക് ഇന്ന് വിലക്കുറവാണെങ്കില്‍ നാളെ നല്ല കൂടിയ വിലയായിരിക്കും.
ഇത്തരം സന്ദര്‍ഭങ്ങള്‍ നമുക്ക് മുന്‍കൂട്ടി അറിയാവുന്നതുകൊണ്ട് തന്നെ വിലക്കുറവുള്ള സമയങ്ങളില്‍ നമ്മള്‍ പല സാധനങ്ങളും കുറച്ച് കൂടുതല്‍ വാങ്ങി സൂക്ഷിച്ച് വയ്ക്കാറുണ്ട്. മാങ്ങയും നാരങ്ങയുമൊക്കെ വാങ്ങി അച്ചാറിട്ടും ഉണക്കിയും സൂക്ഷിക്കാറുള്ളതുപോലെ.
Also Read : രാവിലെ കുട്ടികള്‍ക്ക് നല്‍കാം ഹെല്‍ത്തി ഊത്തപ്പം
അത്തരത്തില്‍ വിപണിയില്‍ വില കൂടിയും കുറഞ്ഞുകൊണ്ടുമിരിക്കുന്ന ഒന്നാണ് പച്ചമുളക്. അതിനാല്‍ത്തന്നെ വാങ്ങുമ്പോള്‍ കുറച്ച് കൂടുതല്‍ പച്ചമുളക് നമ്മള്‍ വാങ്ങിക്കാറുമുണ്ട്. എന്നാല്‍ അത് എങ്ങനെ കൃത്യമായി സൂക്ഷിച്ച് വയ്ക്കണമെന്ന് മാത്രം നമുക്ക് പലര്‍ക്കും അറിയില്ല.
Also Read : ‘ഞാൻ വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയർത്തി, ഇവിടെയുണ്ടാകാൻ കാരണം നിങ്ങൾ ഓരോരുത്തരും ആണ്’; ദുൽഖർ സൽമാൻ
എന്നാല്‍ പച്ചമുളക് സൂക്ഷിച്ചുവയ്ക്കാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരാം. പച്ചമുളക് ഞെട്ട് കളഞ്ഞു വായുകടക്കാത്ത ഡബ്ബയില്‍ ടിഷ്യു പേപ്പറിട്ട് സൂക്ഷിച്ചാല്‍ കേടു വരാതെ അധിക ദിവസങ്ങളോളം ഇരിക്കും. പച്ചമുളക് കേടായിപ്പോകുമോ എന്ന പേടിയും വേണ്ട.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here