സീഫുഡുകള്‍ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? എല്ലാവര്‍ക്കും വളരെയേറെ ഇഷ്ടമുള്ള ഒന്നാണ് സീഫുഡ്. എന്നാല്‍ പലര്‍ക്കും അത് മനസ്സറിഞ്ഞൊന്ന് കഴിക്കാന്‍പോലും പറ്റാറില്ല. കാരണം പലര്‍ക്കുമുള്ള ഒന്നാണ് സീഫുഡ് അലര്‍ജി.
സീഫുഡ് പാകം ചെയ്യുമ്പോഴുള്ള മണമടിക്കുമ്പോഴേക്കും അത് മുഴുവനെടുത്ത് കഴിക്കാന്‍ തോന്നുമെങ്കിലും അതിന്റെ ഉപ്പൊന്ന് നോക്കാന്‍പോലും പലര്‍ക്കും കഴിയില്ല. സീഫുഡ് ഒന്ന് വായിലേക്ക് വയ്ക്കുമ്പോഴേക്കും ചിലര്‍ക്ക് ശ്വാസംമുട്ടലും ചിലര്‍ക്ക് ദേഹം ചൊറിച്ചിലുമൊക്കെ അനുഭവപ്പെടാറുണ്ട്.
എന്നാല്‍ സീഫുഡ് അലര്‍ജിയുള്ളവരോട് ഒരു കാര്യം പറയട്ടേ, സീഫുഡുകള്‍ തയ്യാറാക്കുമ്പോള്‍ (മീന്‍, ചെമ്മീന്‍, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അല്‍പം വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താല്‍ സീഫുഡ് അലര്‍ജി ഒരു പരിധിവരെ ഒഴിവാക്കാം.
ഇനിമുതല്‍ സീഫുഡ് പാകം ചെയ്യുമ്പോള്‍ മുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ വിനാഗിരിയിലോ നാരങ്ങാനീരിലോ അല്‍പം വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്തുനോക്കൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here