ഗ്രീന്‍ടീ കുടിക്കാം വായ്‌നാറ്റം ഒഴിവാക്കാം; ചില പൊടിക്കൈകള്‍

രണ്ട് നേരം പല്ല് തേച്ചാലും വായ എത്ര വൃത്തിയായി സൂക്ഷിച്ചാലും ചിലര്‍ നേരിടുന്ന ഏറ്റവും വലിയ ഒരു വെല്ലുവിളിയാണ് വായ്‌നാറ്റം. അസഹനീയമായ വായ്നാറ്റം മൂലം പലപ്പോ‍ഴും പൊതു ഇടങ്ങളില്‍ നാണംകെട്ടു പോകുന്ന സ്ഥിതി.

പലപ്പോ‍ഴും പല്ലുവൃത്തിയാക്കാത്തതു മാത്രമായിരിക്കില്ല വായ്നാറ്റത്തിന്‍റെ കാരണം.വായ്‌നാറ്റം പല അസുഖങ്ങളുടെയും തുടക്കമാകനും സാധ്യതയുണ്ട്. തുടക്കത്തിലേ ചികിത്സിച്ചാല്‍ എളുപ്പം പരിഹരിക്കാവുന്നതാണ് വായ്‌നാറ്റം.

വായ്‌നാറ്റം അകറ്റാന്‍ ഏറ്റവും കുറഞ്ഞത് ദിവസം രണ്ട്‌നേരം പല്ലുതേക്കണം. ഒപ്പം നാക്ക് വടിക്കുന്നതും ഉത്തമമാണ്. നാക്ക് വടിച്ചില്ലെങ്കില്‍ നാക്കില്‍ ഒരു പാളി രൂപപ്പെടും. ഈ ഫംഗസ് ബാധ പിന്നീട് വായ്‌നാറ്റമായി രൂപപ്പെടും. ബ്രഷ് ചെയ്യുന്നതില്‍ മാത്രം ഒതുക്കാതെ നാക്ക് വടിക്കുക കൂടി ചെയ്താല്‍ വായ്‌നാറ്റം ഒഴിവാക്കാം.

ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ ഉത്തമമാണ്. ഏറ്റവും നാചുറലായ ചികിത്സ കൂടിയാണിത്. വായ്‌നാറ്റത്തിന് കാരണമായ സള്‍ഫര്‍ കോംപൗണ്ട് അകറ്റാന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റ്‌സിന് കഴിയും. കാവിറ്റീസില്‍ നിന്ന് പല്ലുകളെ രക്ഷിക്കാനും ആന്റി ഓക്‌സിഡന്റ്‌സിന് ശേഷിയുണ്ട്. മിന്റ്, ഗം എന്നിവയേക്കാള്‍ ശേഷിയുള്ളതാണ് ഗ്രീന്‍ ടീ എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

വായ്‌നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് നല്ലതാണ്. വായയിലെ ഉമിനീര്‍ വറ്റുന്നതുമൂലം ഉണ്ടകുന്ന വായ്‌നാറ്റം അകറ്റാന്‍ ച്യൂയിംഗ് ഗം ചവയ്ക്കുന്നത് കൊണ്ട് സാധിക്കും. സലൈവ സൃഷ്ടിക്കുന്നതുവഴിയും ഗുണമുണ്ടാകും.

ശ്വാസത്തിന് പുതുമണം നല്‍കാന്‍ വിപണിയില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ പ്രധാന ചേരുവയാണ് പുതിന. ഭക്ഷണക്രമത്തില്‍ പുതിന ഉള്‍പ്പെടുത്തുന്നത് ശ്വാസത്തിന് പുതുമണം നല്‍കും. പുതിന ഇല ചവയ്ക്കുന്നതും പുതിന ചായ കുടിക്കുന്നതും നല്ലതാണ്.

മധുര പലഹാരങ്ങളിലെയും മറ്റും പ്രധാന ചേരുവയാണ് ജീരകം. മദ്യത്തിന് രുചി നല്‍കാനും ജീരകം ഉപയോഗിക്കുന്നു. ജീരകത്തിലെ അനിതോള്‍ വാസനയും രുചിയും നല്‍കുന്നു. ബാക്ടീരിയയെ അകറ്റാനുള്ള കഴിവ് ഇവയ്ക്കുള്ളതിനാല്‍ വായ്‌നാറ്റത്തിന് ഉത്തമ പരിഹാരമാണിവ. വായിലിട്ട് ചവയ്ക്കാം. അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിക്കാം.

ഭക്ഷണത്തിന് മണവും രുചിയും നല്‍കാന്‍ ഗ്രാമ്പുവിന് കഴിയും. പല്ല് വേദനയ്ക്കുള്ള മരുന്നായി കാലങ്ങളായി ഗ്രാമ്പു ഉപയോഗിക്കുന്നുണ്ട്. ടൂത്ത് പേസ്റ്റുകളിലെയും മൗത്ത് വാഷുകളിലെയും പ്രധാന ചേരുവയായ ഗ്രാമ്പൂവിന് വായ്‌നാറ്റം അകറ്റാന്‍ കഴിയും. ബാക്ടീരിയയെ പ്രതിരോധിക്കുന്ന യുജിനോള്‍ ഗ്രാമ്പുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News