നമ്മളില്‍ പലരും നേരിടുന്ന വലിയ പ്രശ്‌നമാണ് രാവിലെ എഴുന്നേറ്റയുടനുള്ള നിര്‍ത്താതെയുള്ള ചുമ. പല മരുന്നുകള്‍ കഴിച്ചിട്ടും പലര്‍ക്കും ഈ ചുമ പൂര്‍ണമായി മാറാറില്ല എന്നതാണ് വസ്തുത. എന്നാല്‍ ചില ഒറ്റമൂലികള്‍ ഉപയോഗിച്ചാല്‍ ആഴ്ചകള്‍ക്കുള്ളില്‍ ചുമ മാറും
തേന്‍
തേനില്‍ ഡക്‌സ്‌ട്രോമിത്തോഫന്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മല്‍, ജലദോഷം എന്നിവ അകറ്റാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് ചുമ കുറയാന്‍ സഹായിക്കും
പുതിനച്ചെടി
പുതിന ജലദോഷം, ചുമ എന്നിവ അകറ്റാന്‍ മാത്രമല്ല മുറിവുണ്ടായാല്‍ പെട്ടെന്ന് ഉണങ്ങാനും സഹായിക്കുന്നു. രണ്ട് സ്പൂണ്‍ പുതിനയിലയുടെ നീരും ഒരു നുള്ള് കുരുമുളകും അല്‍പം തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമ കുറയും.
ഇഞ്ചി
ജലദോഷം, ചുമ എന്നിവ അകറ്റാന്‍ ഏറ്റവും നല്ലതാണ് ഇഞ്ചി. ആദ്യം ഇഞ്ചി നന്നായി കഴുകിയ ശേഷം ചെറുചൂടുവെള്ളത്തിലിട്ട് വയ്ക്കുക. വെള്ളത്തിലിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കുടിക്കുക. ഇഞ്ചിയില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
Also Read : എന്നും രാവിലെ റവ ഉപ്പുമാവ് കഴിച്ച് മടുത്തോ? ഞൊടിയിടയില്‍ ഒരു വെറൈറ്റി ഉപ്പുമാവ് ആയാലോ…
ഏലയ്ക്ക
ഏലയ്ക്കാപ്പൊടി തേനില്‍ ചാലിച്ച് കഴിക്കുന്നത് ചുമ, ജലദോഷം എന്നിവ അകറ്റാന്‍ സഹായിക്കും. ഏലയ്ക്ക വെറുതെയോ ചായയിലോ ചേര്‍ത്ത് കഴിക്കുന്നത് ചുമ അകറ്റാന്‍ നല്ലതാണ്.
തുളസിയില
ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത്, തിളപ്പിച്ച് നേര്‍ പകുതിയാക്കി കഴിച്ചാല്‍ ജലദോഷം, ചുമ, എന്നിവ ശമിക്കും.
ചെറുനാരങ്ങ
ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here