അച്ചാര്‍ കുറേനാള്‍ കേടുവരാതെ സൂക്ഷിക്കണോ ? എങ്കില്‍ ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ച് നോക്കൂ

ഓണക്കാലമായതിനാല്‍ എല്ലാ വീടുകളിലും അച്ചാറുകള്‍ ധാരളമുണ്ടാകും. ഇതെല്ലാം കുറേ നാള്‍ എങ്ങനെ കേടുവരാതെ സൂക്ഷിക്കാന്‍ കഴിയും എന്നായിരിക്കും ഓരോ വീട്ടമ്മമാരും ചിന്തിക്കുന്നത്. എന്നാല്‍ അച്ചാറുകള്‍ കേടുവരാതെ സൂക്ഷിക്കാന്‍ നിരവധി പൊടിക്കൈകളുണ്ട്.

Also Read : രാത്രി ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കാം ഗാര്‍ലിക് ചിക്കന്‍

ഉണ്ടാക്കിയ ശേഷം അച്ചാറുകള്‍ ഒന്നുകില്‍ മുറിയിലെ ഊഷ്മാവില്‍ സൂക്ഷിക്കാം. അല്ലെങ്കില്‍ വേനല്‍ക്കാലത്ത് സൂര്യപ്രകാശത്തില്‍ പോലും സൂക്ഷിക്കാം. നനഞ്ഞ സ്പൂണ്‍ ഉപയോഗിച്ച് അച്ചാര്‍ ഇളക്കാനും പാടില്ല.

കൂടാതെ അച്ചാര്‍ സൂക്ഷിക്കുന്ന പാത്രവും ഉണങ്ങിയതാകണം. പാത്രത്തില്‍ ഈര്‍പ്പമുണ്ടെങ്കില്‍ അച്ചാര്‍ പൂപ്പല്‍ ബാധിച്ചു കേടായിപ്പോകും. അച്ചാറുകള്‍ ഉണ്ടാക്കിയ ഉടനേ ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കേണ്ടതില്ല. അച്ചാര്‍ ഇടുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അച്ചാര്‍ കുറേനാള്‍ കേടുവരാതെ സൂക്ഷിക്കാം.

Also Read : പിന്നീട് സംവിധാനത്തിലേക്ക് വരെ കടന്നാലോ എന്ന് ആലോചിച്ചു: അന്‍സിബ

അച്ചാറിടുന്ന എണ്ണയുടെ അളവില്‍ പോരായ്മയുണ്ടെങ്കില്‍ അച്ചാര്‍ വേഗത്തില്‍ കേടാകും. അച്ചാറില്‍ ഉപയോഗിക്കുന്ന വിനാഗിരിയുടെ അളവും ശ്രദ്ധിക്കണം. ഇത് അച്ചാറിന്റെ രുചി നഷ്ടപ്പെടാനും അച്ചാര്‍ കേടാകാനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News