മലയാളികള്‍ക്ക് അച്ചാറുകള്‍ അത്രയേറെ പ്രിയപ്പെട്ടതാണ്. എല്ലാ മലയാളികളുടെ വീട്ടിലും ഒരു അച്ചാറെങ്കിലും എപ്പോഴുമുണ്ടാകും. എന്നാല്‍ അച്ചാറുകള്‍ പെട്ടെന്ന് നശിക്കാന്‍ ഇടയാക്കുന്ന വില്ലനാണ് പൂപ്പല്‍. നമുക്ക് എങ്ങനെ പൂപ്പലിനെ അകറ്റാം. ഇതാ ചില ടിപ്‌സ്…
– മാങ്ങാ, ചാമ്പയ്ക്ക, നാരങ്ങ നെല്ലിക്കാ തുടങ്ങി നിരവധി സാധനങ്ങള്‍ കൊണ്ട് നമ്മള്‍ അച്ചാര്‍ ട്രൈ ചെയ്യാറുണ്ട്. എന്ത് ഉപയോഗിച്ചാണോ അച്ചാര്‍ ഇടുന്നത്, ഇവ കഴുകി കഴിഞ്ഞാല്‍ നന്നായി തുടച്ച് വെള്ളം പോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അച്ചാര്‍ ഇടണം. ഒന്ന് വെയിലത്ത് വെച്ചാല്‍, പിന്നെ പൂപ്പല്‍ പിടിക്കാന്‍ ഇടയേ ഇല്ല.
– നല്ലെണ്ണ ധാരാളം ഉപയോഗിച്ച് അച്ചാര്‍ ഉണ്ടാക്കുന്നത് പൂപ്പല്‍ തടയാന്‍ സഹായിക്കും.
– അച്ചാര്‍ ഭരണിയില്‍ അച്ചാറിന് മുകളില്‍ എണ്ണ തെളിഞ്ഞ് നില്‍ക്കുന്നത് പൂപ്പല്‍ ഒഴിവാക്കും.
– അച്ചാറുകള്‍ ഗ്ലാസ് ഭരണിയില്‍ തന്നെ സൂക്ഷിച്ച് വെയ്ക്കുന്നതും നല്ലതാണ്. പ്ലാസ്റ്റിക്ക് ഭരണി പരമാവധി ഒഴിവാക്കുക.
– ഭരണി കഴുകി വെയിലത്ത് വച്ച് ഉണക്കിയ ശേഷം അച്ചാറുകള്‍ ഭരണിയിലേക്ക് മാറ്റുന്നതാണ് വനല്ലത്.
ALSO READ:മുട്ട ഒരു വീക്ക്‌നെസ് ആണോ? നാടന്‍ റോസ്റ്റ് തയ്യാറാക്കിയാലോ
– അച്ചാര്‍ അടങ്ങിയ ഭരണി ആഴ്ച്ചയില്‍ ഒരിക്കല്‍ വെയിലത്ത് വെയ്ക്കുന്നത് നല്ലതാണ്.
– അച്ചാറില്‍ പച്ചകറിവേപ്പില ഇടരുത്. കറിവേപ്പില വറുത്ത ശേഷമോ വെയിലത്ത് ഉണക്കിയ ശേഷമോ മാത്രം അച്ചാറില്‍ ഇടാം.
– അച്ചാര്‍ എടുക്കാന്‍ ഉണങ്ങിയ സ്പൂണ്‍ ഉപയോഗക്കണം.
– അച്ചാര്‍ ഭരണി ഇടയ്ക്കിടെ എടുത്ത് തുറക്കുന്നത് ഒഴിവാക്കുന്നത് പൂപ്പലിനെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.
– അച്ചാര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും പൂപ്പലിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും
ഇനി പൂത്താല്‍ എന്ത് ചെയ്യും?
ഇനി അഥവാ അച്ചാറില്‍ പൂപ്പല്‍ ബാധിച്ചാലും പേടിയ്ക്കണ്ട ആവശ്യമില്ല. പൂപ്പല്‍ ഉള്ള ഭാഗം ആദ്യം കോരിക്കളയണം. എന്നിട്ട് എള്ളെണ്ണയും വിനാഗിരിയും ചൂടാക്കി ഒഴിക്കുക. ശേഷം ഭരണി വെയിലത്ത് തലകുത്തനെ വയ്ക്കണം. ഇങ്ങനെ ചെയ്യുന്നത് അച്ചാറിന്റെ മുകള്‍ ഭാഗത്ത് എണ്ണ തങ്ങി നില്‍ക്കാനാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ അടപ്പിനിടയിലൂടെ എണ്ണ ഊര്‍ന്നിറങ്ങാതെ ശ്രദ്ധിക്കേണ്ടതുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here