ഉപയോഗിക്കാത്ത ഫ്ലാസ്കിലെ ദുര്‍ഗന്ധം മാറാന്‍ ഒരു എളുപ്പവഴി

നമുക്കാര്‍ക്കെങ്കിലും പനി വരികയോ അല്ലെങ്കില്‍ നമ്മുടെ ആരെങ്കിലും ആശുപത്രികളില്‍ അഡ്മിറ്റ് ആകുകയോ ചെയ്യുമ്പോള്‍ മാത്രം ഉപയോഗിക്കുന്ന ഒന്നാണ് വീട്ടിലെ ഫ്ലാസ്ക്. അല്ലെങ്കില്‍ പൊടിയുംപിടിച്ച് ഷെല്‍ഫിലിരിക്കാനാണ് ഫ്ലാസ്ക്കുകളുടെ യോഗം.

അത്തരത്തില്‍ കുറേനാള്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ ഫ്ലാസ്ക്കുകളില്‍ നിന്നും ഒരുതരം ഗന്ധമുണ്ടാകാറുണ്ട്. എത്ര കഴുകിയാലും അത്തരം ഗന്ധം പോകാറമുല്ല. ചിലപ്പോള്‍ സോപ്പിട്ട് കഴുകിയാലും ചൂട് വെള്ളത്തില്‍ കഴുകിയാലും ആ ഗന്ധം മാറാന്‍ കുറച്ചുപാടാണ്.

എന്നാല്‍ അക്കാര്യമോര്‍ത്ത് ഇനി ആരും വിഷമിക്കേണ്ട. ഉപയോഗിക്കാതെയിരിക്കുന്ന ഫ്ലാസ്കിലെ ദുര്‍ഗന്ധം മാറാന്‍ ഒരു എളുപ്പവഴിയുണ്ട്. ഉപയോഗിക്കാതെ വെയ്ക്കുന്ന ഫ്ലാസ്കില്‍ ഒരുസ്പൂണ്‍ പഞ്ചസാര ഇട്ടുവച്ചിരുന്നാല്‍ ദുര്‍ഗന്ധം ഉണ്ടാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News