കണ്ണിന് ചുറ്റുമുള്ള കറുപ്പാണ് ഇന്ന് പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നം.
പല ക്രീമുകള്‍ ഉപയോഗിച്ചാലും കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. എന്നാല്‍ അക്കാര്യമോര്‍ത്ത് ഇനി ആരും വിഷമിക്കേണ്ട. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ കുറച്ച് എളുപ്പവഴികളാണ് ചുവടെ
1. മൂക്കാത്ത വെള്ളരി മുറിച്ച് തണുപ്പിച്ച് ദിവസവും പത്ത് മിനിറ്റ് നേരം കണ്ണിനു മേല്‍ വച്ച് വിശ്രമിക്കുക.
2. ഒലിവ് ഓയിലും പുതിനയിലയും തേനും ചേര്‍ത്തരച്ച് രാത്രി കണ്ണിനു താഴെ പുരട്ടുക.
3. കുമ്പളങ്ങയുടെ വിത്ത് നന്നായി ഉണക്കിപ്പൊടിച്ച് ഉണക്കമുന്തിരി ചേര്‍ത്തരച്ച് കണ്ണിനു ചുറ്റും പുരട്ടുക.
4. തക്കാളിനീരും നാരങ്ങാനീരും തമ്മില്‍ കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
5. പാലും നേന്ത്രപ്പഴവും അരച്ച് കണ്‍തടങ്ങളില്‍ പുരട്ടുക.
6. തേന്‍ പുരട്ടുക.
Also Read : ശര്‍ക്കരവരട്ടി മുതല്‍ പൂക്കള്‍ വരെ ന്യായവിലയില്‍ ഇവിടെയുണ്ട്; ഓണച്ചന്തകളുമായി കുടുംബശ്രീ
7. കസ്തൂരി മഞ്ഞളും രക്തചന്ദനവും തുല്യമായി അരച്ച് പുരട്ടുക.
8. ഇളം ചൂടുവെള്ളത്തില്‍ മുക്കിയ തുണി ചൂട് മാറും വരെ കണ്ണിനു മുകളില്‍ വയ്ക്കുക.
9. താമരപ്പൂവിനകത്തെ അരി അരച്ച് കണ്ണിനു ചുറ്റും പുരട്ടുക.
10. പശുവിന്‍ നെയ്യ് പുരട്ടുക.
11. ഉരുളക്കിഴങ്ങ് നീര് പഞ്ഞിയില്‍ മുക്കി കണ്‍തടങ്ങളില്‍ പുരട്ടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here