അമിത രോമവളര്‍ച്ചയാണോ പ്രശ്‌നം? ഓട്‌സും ഉരുളക്കിഴങ്ങും ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ഇന്ന് സ്ത്രീകളെല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് അമിത രോമവളര്‍ച്ച. പല തരത്തിലുള്ള മരുന്നുകളും ക്രീമുകളും പരീക്ഷിച്ചാലും അമിത രോമവളര്‍ച്ചയെ തടയാന്‍ കഴിയില്ല. വീട്ടിലെ ചില സാധനങ്ങളുപയോഗിച്ച് രോമവളര്‍ച്ചയെ ഒരുപരിധി വരെ നമുക്ക് തടയാന്‍ കഴിയും.

അല്‍പം ഉരുളക്കിഴങ്ങ് നീരില്‍ തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കുന്നു.

തേനും മഞ്ഞളും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുഖത്തെ അനാവശ്യ രോമങ്ങള്‍ക്ക് ഇത് പരിഹാരം നല്‍കുന്നു.

കടലമാവ് പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുഖത്ത് അമിത രോമവളര്‍ച്ചയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Also Read : ബ്രഡ് പ്രേമികളാരും ഇത് കാണരുത്, അറപ്പുളവാക്കും വിധം മേക്കിങ് വീഡിയോ

ഓട്സ് അല്‍പം തൈരില്‍ നല്ലതു പോലെ അരച്ച് ചേര്‍ത്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയണം.

മുട്ട മുഖത്ത് തേച്ച് പിടിപ്പിച്ച് നല്ലതു പോലെ ഉണങ്ങിയ ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

നാരങ്ങ നീരും തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ മുഖത്ത് മസ്സാജ് ചെയ്ത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്.

പഞ്ചസാരയും തേനും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പച്ചപപ്പായ അരച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ രോമം കൊഴിഞ്ഞ് പോവുന്നതിന് സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News