മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമല്ലാത്തവര്‍ ആരുമുണ്ടാവില്ല. ഇന്ന് മിക്കവരും മേക്കപ്പ് ചെയ്യുന്നവരാണ്. എന്നാല്‍ അവ നീക്കം ചെയ്യുന്നതില്‍ പലരും മടികാണിക്കാറുണ്ട്. വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല എന്നു തന്നെ പറയാം. അത് പലപ്പോഴും ചര്‍മ്മത്തെ മോശമായി ബാധിക്കാം. രാത്രി മേക്കപ്പ് നീക്കം ചെയ്യാതെ ഒരിക്കലും ഉറങ്ങാന്‍ പാടില്ല. കാരണം ചര്‍മ്മസുഷിരങ്ങളില്‍ കെമിക്കലുകള്‍ അടിഞ്ഞുകൂടി മുഖക്കുരുവും മറ്റും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ALSO READ :സിട്രോൺ സി3 വാങ്ങാൻ പ്ലാനുണ്ടോ? ഇതാണ് ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില…
മുഖത്തെ മേക്കപ്പ് നീക്കം ചെയ്യാനായി ആദ്യം ചെയ്യേണ്ടത് എണ്ണ പുരട്ടി മസാജ് ചെയ്യുകയാണ്. പിന്നീട് മുഖം തണുത്ത വെള്ളത്തില്‍ കഴുകണം. ഇത് ചര്‍മ്മത്തിലെ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ സഹായകമാണ്. അതുപോലെ മേക്കപ്പ് നന്നായി പോകനായി ക്ലെന്‍സര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
പിന്നീട് ഇളം ചുടുവെള്ളത്തില്‍ നനച്ചെടുത്ത ടവല്‍ രണ്ടോ മൂന്നോ മിനിറ്റ് നേരം മുഖത്ത് വയ്ക്കുന്നതും നല്ലതാണ്. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. ഏതെങ്കിലും ഫേസ്പാക്ക് മുഖത്ത് ഉപയോഗിക്കുന്നതും ചര്‍മ്മം പഴയതുപോലെയാകാന്‍ നല്ലതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here