എത്ര കഴുകിയിട്ടും പാത്രത്തിലെ ചായക്കറ മാറുന്നില്ലേ? ഏത് കറയും പമ്പകടക്കാന്‍ അടുക്കളയിലുള്ള ഈ ഐറ്റം മാത്രം മതി

kitchen utensil

അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്ന വലിയ പ്രശ്‌നമാണ് പാത്രങ്ങളിലുള്ള കറ. ചായ ഉണ്ടാക്കുന്ന പാത്രങ്ങളിലെ കറയാണ് പോകാന്‍ ബുദ്ധിമുട്ടുള്ളത്. എന്നാല്‍ പാത്രത്തിലെ ചായക്കറ നീക്കാനുള്ള എളുപ്പവഴികളാണ് ചുവടെ.

പാത്രത്തിലെ ചായക്കറ മാറാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. നാരങ്ങ നീരും ബേക്കിംഗ് സോഡയും ചേര്‍ത്ത് ഒരു മിശ്രിതം തയ്യാറാക്കണം. മിശ്രിതം തയ്യാറാക്കിയ ശേഷം ആ പേസ്റ്റ് ഉപയോഗിച്ച് പാത്രം കഴുകുക.

Also Read : വിമാനങ്ങളും ഹോട്ടലുകളും കഴിഞ്ഞു… ബോംബ് ഭീഷണി ഇവിടേക്കും! ഇത് ചില്ലറ കളിയല്ല!

ചായക്കറയുള്ള പാത്രത്തില്‍ പകുതി വെള്ളമെടുക്കുക. അതിലേക്ക് വിനാഗിരി ചേര്‍ക്കുക. എന്നിട്ട് അടുപ്പത്ത് വച്ച് ചൂടാക്കുക. വിനാഗിരിയും വെള്ളവും തിളച്ച് തുടങ്ങുമ്പോള്‍ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചായക്കറ ഇളകി മാറുന്നതായി കാണാം.

ആദ്യം നല്ല ചൂടു വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് വയ്ക്കുക. കുറച്ചൊന്ന് തണുത്തതിന് ശേഷം ചായക്കറയുള്ള പാത്രം ഈ വെള്ളം ഉപയോ?ഗിച്ച് കഴുകുക. കറ മാറാന്‍ മാത്രമല്ല വെട്ടിത്തിളങ്ങാനും നല്ലതാണ്.

Also Read : വെറും രണ്ടേ രണ്ട് ചേരുവകള്‍ മാത്രം മതി; ക്രഞ്ചി ചോക്ലേറ്റ് തയ്യാറാക്കാം 10 മിനുട്ടിനുള്ളില്‍ റെഡി

ഉരുളക്കിഴങ്ങില്‍ ഓക്‌സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങിന്റെ അറ്റത്ത് കുറച്ച് ലിക്വിഡ് സോപ്പില്‍ മുക്കി സ്‌ക്രബ് ചെയ്യുക. ചായക്കറ മാറി പാത്രങ്ങള്‍ വൃത്തിയായിരിക്കാന്‍ ഇവ സഹായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News