ഫോണിന്റെ ഡേറ്റ പെട്ടന്ന് തീര്‍ന്നുപോകുകയാണോ ? എങ്കില്‍ വാട്സ്ആപ്പില്‍ ഈ മാറ്റങ്ങള്‍ വരുത്തിനോക്കൂ

whatsapp

ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ വാട്ട്‌സ്ആപ്പ് ഉപോയഗിക്കുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് ഡേറ്റ തീരുന്നത്. വാട്ട്‌സ്ആപ്പില്‍ മെസേജിങ്, കോളുകള്‍, ഫയല്‍ ഷെയറിങ് എന്നിങ്ങനെയൊക്കെ ഉപയോഗിക്കുമ്പോള്‍ ഡേറ്റ വേഗത്തില്‍ തീരാറുണ്ട്.

വാട്സ്ആപ്പ് സെറ്റിങ്സില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഇത് പരിഹരിക്കാനാകും. ഹൈറെസല്യൂഷന്‍ ഫയല്‍ ഷെയറിങ്ങും തുടര്‍ച്ചയായി കോള്‍ ചെയ്യുന്നതും നിങ്ങളുടെ മൊബൈല്‍ ഡാറ്റ വേഗത്തില്‍ ഇല്ലാതാക്കും. എന്നാല്‍ സെറ്റിങ്സില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ അമിത ഡാറ്റ ഉപയോഗം കുറയ്ക്കാം.

വോയ്സ്, വിഡിയോ കോളുകള്‍ക്കിടയില്‍ ഡാറ്റ ഉപയോഗം കുറയ്ക്കാം. മികച്ച ഓഡിയോ നിലവാരം നിലനിര്‍ത്തി കോളുകള്‍ കുറച്ച് ഡാറ്റ ഉപയോഗിക്കുന്നതാണ് മാറ്റം.

Also Read : http://അല്‍ഗോരിതം റീസെറ്റ് ചെയ്യാം, പുതുപുത്തനാക്കാം; അറിയാം ഇൻസ്റ്റ​ഗ്രാമിന്റെ പുതിയ ഫീച്ചർ

അതിനായി വാട്സ്ആപ്പ് ഓപ്പണ്‍ ചെയ്യുക- മുകളില്‍ വലത് ഭാഗത്തുള്ള മൂന്ന് ഡോട്ടുകള്‍ ടാപ്പുചെയ്ത് സെറ്റിങ്സ് തെരഞ്ഞെടുക്കുക- സ്റ്റോറേജ് ആന്‍ഡ് ഡേറ്റ തെരഞ്ഞെടുക്കുക- എനേബിള്‍ ലെസ് ഡേറ്റ ഫോര്‍ കോള്‍സ് സെലക്ട് ചെയ്യുക.

മീഡിയ അപ്ലോഡ് ക്വാളിറ്റി – നിങ്ങള്‍ അയയ്ക്കുന്ന ഫോട്ടോകളുടെയും വിഡിയോകളുടെയും ക്വാളിറ്റി മാറ്റുകയാണ് ഡാറ്റ സംരക്ഷിക്കാനുള്ള മറ്റൊരു മാര്‍ഗം. സ്റ്റോറേജ്, ഡാറ്റ വിഭാഗത്തില്‍, മീഡിയ അപ്ലോഡ് ക്വാളിറ്റി ടാപ്പ് ചെയ്യുക, എച്ച്ഡിക്ക് പകരം സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി തെരഞ്ഞെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News