രാത്രിയില്‍ സുഖമായി ഉറങ്ങാന്‍ ആഗ്രഹിക്കുന്ന എത്രപേരുണ്ട്. പലര്‍ക്കും സുഖമായി രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്തത് ഒരു ഒരു വലിയ പ്രശ്‌നം തന്നെയാണ്.
Also Read : Recipe:ഈസിയായി തയാറാക്കാം ചിക്കന്‍ ടിക്ക;റെസിപ്പി ഇതാ!
എന്നാല്‍ രാത്രിയില്‍ അല്പം ചെറിജ്യൂസ് കുടിച്ചാല്‍ മതി സുഖമായി ഉറങ്ങാം. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിന്‍ എന്ന വസ്തു ചെറപ്പഴത്തില്‍ ധാരാളം ഉണ്ട്.
ചെറി ജ്യൂസിന്റെ മറ്റ് ഗുണങ്ങള്‍
ശരീര ഭാരം കുറയക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തില്‍ ചെറിപ്പഴങ്ങള്‍ ഉള്‍പ്പെടുത്തണം. കലോറി വളരെ കുറഞ്ഞ ചെറിപ്പഴങ്ങളില്‍ ധാരാളം വൈറ്റമിന്‍സ് അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചെറിപ്പഴങ്ങള്‍ കഴിച്ചാല്‍ 100 കലോറിയാണ് ലഭിക്കുന്നത്.
പൊട്ടാസ്യം ധാരാളം അടങ്ങിയ ചെറിപ്പഴങ്ങള്‍ കഴിച്ചാല്‍ ശരീരത്തില്‍ അധികമുള്ള സോഡിയം പൊട്ടാസ്യം അളവുകള്‍ നിയന്ത്രണവിധേയമാകൂം ഫലമായി ബ്ലഡ് പ്രഷര്‍ ഉയരാതിരിക്കും.
യുവത്വം നിലനിര്‍ത്താന്‍ ചര്‍മ്മത്തെ സഹായിക്കും. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ചെറിപ്പഴം ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി അരച്ചെടുത്ത് മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളഞ്ഞാല്‍ മതി.
ചെറിപ്പഴങ്ങളിലെ വൈറ്റമിന്‍ ബിയും സിയും തലമുടി കൊഴിഞ്ഞു പോകുന്നത് തടയും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here