പാചകം ചെയ്യുന്ന എല്ലാവരുടേയും ഒരു പ്രധാന പ്രശ്‌നമാണ് ദോശയ്ക്കും ഇഡലിക്കും മാവ് അരയ്ക്കുമ്പോള്‍ മാവ് കട്ടിയായി പോകുന്നത്. അരിക്കൊപ്പ്ം ഉഴുന്ന് എത്ര കൂടുതല്‍ അരച്ചാലും പലപ്പോഴും മാവ് കട്ടിയാകുന്നത് പതിവാണ്.
അരിക്കും ഉഴുന്നിനുമൊപ്പം കുറച്ച് ഉലുവ കൂടി അരയ്ക്കുന്നത് മാവ് സോഫ്റ്റാകാന്‍ സഹായിക്കാറുണ്ട്. എന്നാല്‍. എന്നാല്‍ ഉലുവയുടെ അളവ് കൂടുമ്പോള്‍ ദോശയുടെ രുചിമാറാന്‍ സാധ്യതയുണ്ട്. മാവ് സോഫ്റ്റാകാനുള്ള മറ്റൊരു എളുപ്പവഴിയാണ് ഇനി പറയാന്‍ പോകുന്നത്.
Also Read : ഇത് പൊളിക്കും ! ചായയ്ക്ക് ഇന്നൊരു വെറൈറ്റി വട ആയാലോ ?
ഇഡലി, ദോശ എന്നിവയ്ക്കായി അരയ്ക്കുമ്പോള്‍ കൂടുതല്‍ സോഫറ്റ്് ആകാന്‍ അരിക്കും ഉഴുന്നിനുമൊപ്പം വെള്ളത്തിന് പകരം കുറച്ച് ഐസ് ക്യൂബുകള്‍ ചേര്‍ത്തരയ്ക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ അരിയും ഉഴുന്നും അരയ്ക്കുമ്പോള്‍ ചൂട് ആകുന്നത് ഒഴിവാക്കാം.
മാവ് അരയ്ക്കുമ്പോള്‍ ചൂടാവുന്നത് മാവ് പെട്ടെന്ന് പുളിക്കുന്നതിന് കാരണമാവും. ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും മാവ് പെട്ടെന്നുതന്നെ പുളിച്ചുപോവുകയും ഉപയോഗശൂന്യമാവുകയും ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here