ടിപ്പു സുല്‍ത്താന്റെ മുഖത്ത് കരി തേച്ചു വികൃതമാക്കി, പോസ്റ്റര്‍ വിവാദത്തിനൊടുവില്‍ സിനിമ ഉപേക്ഷിച്ച് നിര്‍മ്മാതാവ്

വിവാദങ്ങള്‍ക്കൊടുവില്‍ ടിപ്പു സുല്‍ത്താന്റെ ജീവിതത്തെ ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങിയ ചിത്രത്തില്‍ നിന്ന് പിന്മാറി നിര്‍മ്മാതാവ്. ടിപ്പു സുല്‍ത്താന്റെ മുഖത്ത് കരി തേച്ചു വികൃതമാക്കിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിരുന്നത്. ഇതിനെതിരെ വലിയ രീതിയിലാണ് വിമര്‍ശനങ്ങള്‍ ഉടലെടുത്തിരുന്നത്. പോസ്റ്റര്‍ ഇറങ്ങി മാസങ്ങള്‍ കഴിയുമ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് എക്സിലൂടെയാണ് നിര്‍മ്മാതാവ് സന്ദീപ് സിംഗ് അറിയിച്ചിരിക്കുന്നത്.

Also Read:ഗുരുവിന്റെ ഗാനം പാടി ശിഷ്യന്‍: പണ്ഡിറ്റ് രമേശ് നാരായണിന്റെ സംഗീത സംവിധാനത്തില്‍ ആദ്യമായി വിനീത് ശ്രീനിവാസന്‍ പാടുന്നു

‘മതഭ്രാന്തനായ സുല്‍ത്താന്റെ കഥ’ എന്നായിരുന്നു പവന്‍ ശര്‍മ്മ സംവിധായകനായ ടൈപ്പ് സുല്‍ത്താന്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. ഇത് മത വിശ്വാസികളില്‍ പലരെയും അന്ന് ചൊടിപ്പിക്കുകയും സമൂഹ മാധ്യമങ്ങളിലും മറ്റും വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. നിര്‍മ്മാതാവിനും കുടുംബത്തിനുമെതിരെ അന്ന് മുതല്‍ക്കേ പരസ്യമായ ഭീഷണികള്‍ ഉടലെടുത്തിരുന്നു.

Also Read: ദൈവം തന്ന സൗന്ദര്യമാണ് എന്‍റേത്, സർജറികൾ ഞാൻ ചെയ്തിട്ടില്ല: കുഴപ്പം എന്‍റെ വസ്ത്രത്തിനല്ല മറ്റുള്ളവരുടെ നോട്ടത്തിനാണെന്ന് ഹണി റോസ്

‘ടിപ്പുവിനെ കുറിച്ച് സിനിമയെടുക്കുന്നില്ല. തന്നെയും തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് സഹോദരന്‍മാരും സഹോദരിമാരും മാറി നില്‍ക്കണം. ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുന്നു. അത് തന്റെ ഉദ്ദേശ്യേമേ അല്ലായിരുന്നു. എല്ലാ ഇന്ത്യക്കാരെപ്പോലെയും എല്ലാ മതവിശ്വാസങ്ങളെയും താന്‍ ബഹുമാനിക്കുന്നു. എല്ലാ കാലത്തും ഒന്നിച്ചുനില്‍ക്കാം, പരസ്പരബഹുമാനം പുലര്‍ത്താം’, സന്ദീപ് സിംഗ് ട്വീറ്റ് ചെയ്ത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News