ബംഗളൂരുവിൽ ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പുമാലയണിച്ച സംഭവം; പ്രതി പിടിയിൽ

ബംഗളൂരുവിൽ ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പുമാലയണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവം നടന്നത് കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലാണ്. 23കാരനായ അകാഷ് തല്‍വാറാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

Also read:ഇ ഡിക്ക് വന്‍ തിരിച്ചടി; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

സംഭവത്തിൽ പ്രതിയെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് മുൻപ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കുകയും പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Also read:11 കാരിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മാതൃസഹോദരന്‍; കാരണം ഞെട്ടിപ്പിക്കുന്നത്

പ്രദേശത്ത് ജനുവരി 31ന് ടിപ്പുവിന്റെ പ്രതിമ അലങ്കോലമാക്കിയതില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. സംഭവത്തെ അപലപിച്ച് നിരവധി പേര്‍ ടിപ്പു സര്‍ക്കളില്‍ പ്രതിഷേധം നടത്തിയിരുന്നു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News