രഹസ്യ സ്വഭാവമുള്ള രേഖകൾ പൊലീസിന് കൈമാറി: തിരൂർ സതീഷ്

satheesh

ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയെന്ന് തിരൂർ സതീഷ്.തന്റെ കയ്യിലുള്ള രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറിയെന്നും പൊലീസിനോട് പറയാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞുവെന്നും തിരൂർ സതീഷ് പറഞ്ഞു.തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞു.തൻറെ കയ്യിൽ ഉണ്ടായിരുന്ന തെളിവുകൾ പൊലീസിന് കൈമാറി കുഴൽപ്പണത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞുവെന്നും തിരൂർ സതീഷ് പറഞ്ഞു.

തൃശൂർ പൊലീസ് ക്ലബ്ബിൽ എത്തിയാണ് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മൊഴി നൽകിയത്. ബിജെപിയെ ഒന്നാകെ കുടുക്കിയ വെളിപ്പെടുത്തൽ ആയിരുന്നു തിരൂർ സതീഷ് നടത്തിയത്.
ബിജെപി ഓഫീസിൽ നാലു ചാക്കിക്കെട്ടിലായി ആറരക്കോടി രൂപ എത്തിച്ചെന്നും പണം എത്തിച്ച ധർമ്മരാജൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. തുടർന്ന് കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ച സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു.

also read: 12 പേർക്ക് നോട്ടീസ് നൽകിയത് ആയിരം എന്ന് പ്രചരിപ്പിക്കുന്നത് ഗൂഢാലോചന: വഖഫ് ബോർഡ് ചെയർമാൻ

കൊടകര കുഴൽപ്പണക്കേസ് നടക്കുന്ന 2021-ൽ ബിജെപിയുടെ തൃശൂർ ഓഫീസിൽ സെക്രട്ടറിയായിരുന്നു സതീഷ്.പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ച ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അന്വേഷണത്തിന് അനുമതി നൽകിത്. 90 ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് നിർദ്ദേശം. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതിനേക്കാൾ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ കൈമാറുമെന്നും സതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News