ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണം: തിരൂർ സതീഷ്

tiroor satheesh

തൃശ്ശൂർ കൊടകര കുഴൽപണ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ബി ജെ പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. 6 ചാക്കുകളിൽ കൊണ്ടുവന്ന 9 കോടി രൂപയുടെ കുഴൽപ്പണം
ഒരു മാസത്തോളം ബി ജെ പി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ സൂക്ഷിച്ചുവെന്ന് തിരൂർ സതീഷ് പറഞ്ഞു.
ഒന്നരകോടി രൂപ ജില്ലാ പ്രസിഡൻ്റ് കെ.കെ. അനീഷ് കുമാർ കൊണ്ടു പോയെന്നും ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ട് തൃശ്ശൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും തിരൂർ സതീഷ് ആവശ്യപ്പെടുന്നു.

തൃശ്ശൂർ കൊടകര കുഴൽപണ കേസിൽ കൂടുതൽ വെളിപ്പെടുത്തലാണ് കേസിലെ തുടർഅന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയ ബി ജെ പി മുൻ ഓഫീസ് സെക്രട്ടറിതിരൂർ സതീഷ് നടത്തിയിരിക്കുന്നത്. താൻ നേരത്തെ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണ സംഘത്തിന് രഹസ്യ സ്വഭാവമുള്ള തെളിവുകൾ ആണ് കഴിഞ്ഞ ദിവസം കൈമാറിയത്.അത് മാധ്യമങ്ങൾക്ക് മുന്നിൽ നൽകിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന് തിരൂർ സതീഷ് പറഞ്ഞു.കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ 9 കോടി രൂപ കള്ളപ്പണം ഒരു മാസത്തോളം സൂക്ഷിച്ചു.6 ചാക്കുകളിൽ കൊണ്ടുവന്ന 9 കോടി രൂപയിൽ 3 ചാക്ക് കെട്ടുകളിലെ പണം ബിജെപി ജില്ലാ ട്രഷർ സുധീഷ് സേനൻ കൊണ്ടു പോയെന്നും സതീഷ് വെളിപ്പെടുത്തി.

തൃശ്ശൂരിലെ 2300 ബൂത്തുകളിൽ തെരഞ്ഞെടുപ്പ് സമയത്ത് എത്ര തുക വച്ച് നൽകി ആർക്കൊക്കെ നൽകി എന്നത് ബി ജെ പി തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് കെ.കെ.അനീഷ് കുമാർ പറയണം.ബാക്കിയുണ്ടായിരുന്ന 1.5 കോടി രൂപ കെ.കെ.അനീഷ് കുമാർ സ്വന്തം കാറിൽ കൊണ്ടുപോയി,ഇത് ആർക്കൊക്കെ എത്ര വെച്ച് കൊടുത്തു എന്നത് അനിഷ് കുമാർ പറയണം,പാർട്ടിക്ക് പേരുദോഷം ഉണ്ടാക്കിയവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണം,ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചു വിടണമെന്നും സതീഷ് ആവശ്യപെട്ടു.

also read: പാര്‍ട്ടിക്കെതിരെ അപവാദ പ്രചരണം; മധു മുല്ലശേരിക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സിപിഐഎം
കുഴൽപണം ഉപയോഗിച്ച് നേതാക്കൾ വസ്തുവാങ്ങിയോ വാഹനം വാങ്ങിയോഎന്നത് പാർട്ടി സംസ്ഥാന നേതൃത്വം അന്വേഷിക്കണമെന്നും തിരൂർ സതീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News