വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും പിന്നാലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി. തിരുപ്പതിയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിനാണ് ഐഎസ്‌ഐഎസ് ക്ഷേത്രം തകര്‍ക്കുമെന്ന ഭീഷണി ലഭിച്ചത്. ക്ഷേത്ര അധികൃതര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് തിരുപ്പതി പൊലീസ് ഉടനടി നടപടി സ്വീകരിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. ബോംബ് സ്‌ക്വാഡുകളും പൊലീസ് നായകളുടെ യൂണിറ്റും പരിശോധനയ്‌ക്കെത്തി. എന്നാല്‍ ക്ഷേത്രപരിസരത്ത് നിന്നും ഒരു തരത്തിലുള്ള സ്‌ഫോടക വസ്തുക്കളും ലഭിച്ചില്ല.
ALSO READ: വെറും രണ്ടേ രണ്ട് ചേരുവകള്‍ മാത്രം മതി; ക്രഞ്ചി ചോക്ലേറ്റ് തയ്യാറാക്കാം 10 മിനുട്ടിനുള്ളില്‍ റെഡി
ഇമെയിലായി വന്നത് വ്യാജ ഭീഷണിയാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് അന്വേഷിക്കുകയാണ് പൊലീസ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ക്ഷേത്രനഗരിയായ തിരുപ്പതിയില്‍ വരുന്ന നാലാമത്തെ വ്യാജ ബോംബ് ഭീഷണിയാണിത്.
ഇക്കഴിഞ്ഞ ശനിയാഴ്ച നഗരത്തിലെ രണ്ട് ഹോട്ടലുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് മുമ്പ് മൂന്നോളം ഹോട്ടലുകള്‍ക്ക് സമാന ഭീഷണി ലഭിച്ചതില്‍ സമീപവാസികളും ഭക്തരും ആശങ്കയിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here