തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി

MISSING

തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി പൂകൈത സ്വദേശി ചാലിബ് പിബിയെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്.വൈകിട്ട് ഓഫീസിൽ നിന്നിറങ്ങിയ ശേഷമാണ് കാണാതാകുന്നത്.

വീട്ടിലെത്താൻ വൈകുമെന്ന സന്ദേശം അദ്ദേഹം നൽകിയിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. എന്നാൽ സമയം ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല.തുടർന്നാണ് ബന്ധുക്കൾ തിരൂർ പോലീസിൽ പരാതി നൽകിയത്.

ചാലിബിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചാലിബിന്‍റെ അവസാന ടവര്‍ ലൊക്കേഷന്‍ ഉഡുപ്പിയില്‍ എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ബുധനാഴ്ച വൈകിട്ട് മുതലാണ് ചാലിബിനെ കാണാതായത്. വൈകുന്നേരം 5.15ഓടെയാണ് ഇദ്ദേഹം ഓഫീസില്‍ നിന്നിറങ്ങുന്നത്. അപ്പോള്‍ വീട്ടില്‍ ബന്ധപ്പെട്ടിരുന്നു. വളാഞ്ചേരിയില്‍ ഒരു പരിശോധന നടത്താന്‍ പോകണമെന്നും വൈകുമെന്നും ഭാര്യയെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News