തിരൂർ മലയാളം സർവകലാശാല തൂത്തുവാരി എസ്എഫ്ഐ, റീ ഇലക്ഷൻ നടന്ന മൂന്ന് സീറ്റുകളിലും വിജയം

തിരൂര്‍ മലയാളം സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിൽ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. നേരത്തെ നടന്ന തിരഞ്ഞെടുപ്പിലെ മൂന്ന് സീറ്റുകളിലെ എസ് എഫ്‌ഐ വിജയം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ വീണ്ടും ഇലക്ഷന്‍ സംഘടിപ്പിക്കുകയായിരുന്നു. എംഎസ്എഫ് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. മതിയായ കാരണങ്ങള്‍ ഇല്ലാതെ നാമനിര്‍ദ്ദേശ പത്രിക തള്ളി എന്നാരോപിച്ചായിരുന്നു ഹര്‍ജി. ചെയർപേഴ്‌സൺ, ജനറല്‍ സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ എന്നിങ്ങനെ മൂന്ന് സീറ്റുകളിലാണ് റീ ഇലക്ഷന്‍ നടന്നത്.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16നല്ല; സര്‍ക്കുലറിലെ തീയതിയില്‍ വ്യക്തതവരുത്തി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News