തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണം; കെഎസ്ഇബി ജീവനക്കാരെയോ ഓഫീസിനെയോ ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാം

കെ എസ് ഇ ബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ തിരുവമ്പാടി സെക്ഷൻ ഓഫീസ് വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്ന് കെ എസ് ഇ ബി ചെയർമാൻ. അത്തരത്തിൽ ഒരു ഉറപ്പ് ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാൻ കോഴിക്കോട് ജില്ലാകളക്ടർ സ്നേഹിൽ കുമാർ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

ALOS READ: ‘നിങ്ങളെത്ര പാലും വെള്ളവും ഒഴുക്കിയാലും കെഎസ്‌യുവും എംഎസ്എഫും ക്യാമ്പസുകളിൽ തളിർക്കില്ല, കുട്ടികൾ എസ്എഫ്ഐ ആകുന്നത് അനുഭവങ്ങൾ കൊണ്ടാണ്, കുപ്പിയും കോഴിക്കാലും കണ്ടിട്ടല്ല’

ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണ്.ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുകയും ചെയ്യും. ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ കെ എസ് ഇ ബി തയ്യാറാണ് എന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ALSO READ: സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന യുവാക്ഷരി എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ച് മന്ത്രി ആർ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News