‘അതൊരു മെഡിക്കല്‍ കെണി’; കിഷന്‍ കുമാറിന്റെ മരിച്ച മകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല

kishan-kumar-tisha

ടി സീരീസ് നിര്‍മാതാവും മുന്‍ നടനുമായ കിഷന്‍ കുമാറിന്റെ ഇളയ മകള്‍ക്ക് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. മകള്‍ ടിഷ മരിച്ച് നാല് മാസത്തിന് ശേഷമാണ് അമ്മയും മുന്‍ നടിയുമായ തന്യ ഇക്കാര്യം വെളിപ്പെടുത്തിയത്. ടിഷയ്ക്ക് ഒരിക്കലും ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല.

ജര്‍മനിയിലായിരുന്നു ടിഷയുടെ ചികിത്സ. മകള്‍ക്ക് തെറ്റായി രോഗനിര്‍ണയം നടത്തിയതായിരുന്നെന്ന് തന്യ പറഞ്ഞു. ഓട്ടോ ഇമ്മ്യൂണ്‍ ആണ് ക്യാന്‍സറായി രോഗനിര്‍ണയം ചെയ്തത്. ആ സമയത്ത് അവര്‍ക്കും ഇത് അറിയില്ലായിരുന്നു. തന്യ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ടിഷയുടെ വീഡിയോകള്‍ക്കൊപ്പം എഴുതിയ നീണ്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കല്‍ രംഗത്തെ തട്ടിപ്പുകളെ കുറിച്ച് അവര്‍ വിശദീകരിച്ചു. ഇതൊരു മെഡിക്കല്‍ കെണി എന്നാണ് അവര്‍ വിശേഷിപ്പിച്ചത്.

Read Also: പറവ ഫിലിംസിലെ ഇൻകം ടാക്സ് റെയ്ഡ്: 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തല്‍

മെഡിക്കല്‍ കെണികളുടെ ഈ ക്രൂരമായ ലോകത്ത് ഒരു കുട്ടിക്കും ഇങ്ങനെ നേരിടേണ്ടി വരരുതെന്ന് ഞാന്‍ ദിവസവും പ്രാര്‍ഥിക്കുന്നു. ‘ബോണ്‍ മാരോ’ പരിശോധനയ്ക്കോ ബയോപ്സിക്കോ പോകുന്നതിന് മുമ്പ് രണ്ടാമത്തെയും മൂന്നാമത്തെയും അഭിപ്രായം തേടുന്നത് ഉറപ്പാക്കണമെന്നും തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ തന്യ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News