കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ കൗതുക കാഴ്ചയായി കുഞ്ഞന്‍ വാഴകള്‍. ചുങ്കത്തറ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്ലാന്റ് ടിഷ്യൂ കള്‍ച്ചര്‍ ഡിവിഷന്റെ സ്റ്റാളിലാണ് ഇവയുടെ പ്രദര്‍ശനം.
സഹകരണ പ്രസ്ഥാനത്തിലൂടെ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ചുങ്കത്തറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നൂതന സംരംഭമായ പ്ലാന്റ് ടിഷ്യൂ കള്‍ച്ചര്‍ ഡിവിഷന്റെ സ്റ്റാളാണ് കുഞ്ഞന്‍ വാഴകളാല്‍ ശ്രദ്ധേയമാകുന്നത്.
മഞ്ചേരി കുള്ളന്‍, തേനീ നേന്ത്രന്‍, മേട്ടു പാളയം,ക്വിന്റല്‍ വാഴ,സ്വര്‍ണ മുഖി എന്നിങ്ങനെ അഞ്ചിന നേന്ത്ര വാഴകളും, പൂവന്‍, ഞാലി പൂവന്‍, റോബസ്റ്റ, ജി 9, ചെങ്കദളി ഉള്‍പ്പടെ 12 വ്യത്യസ്തമായ വാഴത്തൈകളാണ് ഇവിടെ പ്രദര്‍ശനത്തിനുള്ളത്.
പോക്കറ്റിലിട്ട് കൊണ്ടുപോകാവുന്നത്ര ചെറുതാണ് ടിഷ്യു കള്‍ച്ചറിലൂടെ വികസിപ്പിച്ചെടുത്ത ഈ വാഴകള്‍, ഒരു വര്‍ഷം വരെ പൂവുണ്ടാവുന്ന ഓര്‍ക്കിഡുകള്‍, വിവിധതരം കള്ളിമുള്‍ച്ചെടികള്‍, സിംഗാണിയ, ഫിലോഡെന്‍ഡ്രോണ്‍, സില്‍വര്‍ ഡസ്റ്റ് എന്നിവയുടെ വ്യത്യസ്ത ഇനങ്ങളും കൂടാതെ മാവ്, പ്ലാവ്, സപ്പോട്ട, മിറക്കിള്‍ ഫ്രൂട്ട് തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്.
ഒരേ സമയത്ത് വികസിപ്പിച്ചെടുക്കുന്ന ഈ വാഴത്തൈകള്‍ ഒരേ സമയത്ത് തന്നെ വിളവെടുപ്പിന് പാകമാകുന്നതും കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണ്. സാധാരണ വാഴത്തൈകളെ അപേക്ഷിച്ച് ഇവക്ക് രോഗബാധ കുറവായിരിക്കുമെന്നതും ഇവയുടെ പ്രത്യേകതയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here