ചുട്ട മറുപടി നല്‍കി ബംഗ്ലാദേശ്‌; തെയ്‌ജുല്‍ ഇസ്ലാമിൻ്റെ തീയുണ്ടകൾക്ക് മുന്നിൽ പരുങ്ങി ദക്ഷിണാഫ്രിക്ക

bangladesh-test-cricket-team

കിട്ടിയ അടി തിരിച്ചുകൊടുത്ത്‌ ബംഗ്ലാദേശ്‌. ആദ്യ ടെസ്‌റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 106 റണ്‍സിന്‌ ബംഗ്ലാദേശ്‌ ഓള്‍ ഔട്ടായിരുന്നു. എന്നാൽ, സ്‌റ്റമ്പ്‌ എടുക്കുമ്പോള്‍ 140 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് ആറു വിക്കറ്റ്‌ നഷ്ടമായി.

അഞ്ചു വിക്കറ്റെടുത്ത തെയ്‌ജുല്‍ ഇസ്ലാം ആണ്‌ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ കനത്ത തിരിച്ചടി നല്‍കിയത്‌. ഹസ്സന്‍ മഹമ്മൂദ്‌ ഒരു വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്‌ നിരയില്‍ 30 റണ്‍സെടുത്ത ടോണി ഡി സോര്‍സിയാണ്‌ ടോപ്‌ സ്‌കോറര്‍.

Also Read: ‘സൂചന മനസ്സിലാകാത്ത ക്യാപ്‌റ്റന്‍’; രോഹിത്‌ ശര്‍മയെ വാരി സോഷ്യല്‍ മീഡിയ, കോലിയാണ്‌ ഭേദമെന്ന്‌, ഫാന്‍പോര്‌ കനക്കുന്നു

30 റണ്‍സെടുത്ത മഹമൂദുല്‍ ഹസ്സന്‍ ജോയ്‌ ആണ്‌ ബംഗ്ലാ നിരയിലെ ടോപ്‌ സ്‌കോറര്‍. മുഷ്‌ഫിഖുള്‍ റഹ്മാന്‍ (11), മെഹിദി ഹസന്‍ മിറാസ്‌ (13), തെയ്‌ജുല്‍ ഇസ്ലാം (16) എന്നിവര്‍ മാത്രമാണ്‌ പിന്നീട്‌ രണ്ടക്കം കടന്നത്‌. മിര്‍പൂരില്‍ നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിനം ദക്ഷിണാഫ്രിക്കയുടെ വിയാന്‍ മള്‍ഡര്‍, കേശവ്‌ മഹാരാജ്‌, കഗിസോ റബഡ എന്നിവരാണ്‌ കടുവകളുടെ കഥ കഴിച്ചത്‌. മൂവരും മൂന്നു വിക്കറ്റ് വീതമെടുത്തു. ഡെയ്ൻ പീത്ത് ഒരു വിക്കറ്റ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News