കഠിനമായ രക്ഷാപ്രവർത്തനങ്ങൾ വിഫലം, ലോകത്തെ കണ്ണീരണിയിച്ച് ടൈറ്റനും യാത്രികരും

‘എല്ലാ രീതിയിലും അവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു, പക്ഷെ….’; ടൈറ്റൻ എന്ന മുങ്ങിക്കപ്പൽ പൊട്ടിത്തെറിച്ചെന്നും അതിലെ എല്ലാ യാത്രക്കാരും മരിച്ചുവെന്നും ഔദ്യോഗിമായി സ്ഥിരീകരിച്ചതിനുശേഷം യു.എസ് നേവി ഓഫീസർ പറഞ്ഞ വാക്കുകളാണിത്. ചെറിയ വാചകമാണ് അവയെങ്കിലും ദിവസങ്ങളുടെ കഷ്ടപ്പാട് അർത്ഥശൂന്യമായതിന്റെ എല്ലാ നിസ്സഹായതയും സങ്കടവും ആ വാക്കുകളിലുണ്ടയിരുന്നു. മണിക്കൂറുകളോളം കാത്തിരുന്നവരുടെയും, പ്രതീക്ഷ കൈവിടാതെ പ്രാർത്ഥിച്ചവരുടെയും, യു.എസ്, കനേഡിയൻ നേവിയുടെയും ശ്രമങ്ങളെല്ലാം വിഫലമായി. ടൈറ്റനിലുണ്ടായിരുന്ന അഞ്ച് പേരും മരണപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

Missing 'submarine': What is a submersible and how is 'Titan' different from a submarine? | Technology News,The Indian Express

ALSO READ: ‘ഗര്‍ര്‍ര്‍..’, പല്ല് കൊഴിഞ്ഞ മാര്‍ജ്ജാര വര്‍ഗത്തിലെ മൃഗങ്ങള്‍ ഗര്‍ജ്ജിക്കുന്നത് ശ്രദ്ധതിരിക്കാന്‍

കഠിനവും ബുദ്ധിമുട്ടേറിയതുമായ തെരച്ചിലാണ് ടൈറ്റന് വേണ്ടി നടന്നത്. അവിടം ആരും അതിർത്തികളും അഭിപ്രായവ്യത്യാസങ്ങളും പരിഗണിച്ചില്ല. അറ്റ്ലാന്റിക്കിന്റെ ഏറ്റവും അടിത്തട്ടിലേക്ക് ടൈറ്റാനിക്കിനെപ്പോലെ തന്നെ ഊളിയിട്ട് മറഞ്ഞ ടൈറ്റന്റെ തെരച്ചിലിന് യു.എസ് കോസ്റ്റ് ഗാർഡും കനേഡിയൻ കോസ്റ്റ് ഗാർഡും, ഫ്രഞ്ച് കപ്പലുകളും കൈമെയ്യ് മറന്ന് പ്രവർത്തിച്ചു. 1973ൽ സെൽറ്റിക്ക് കടലിന്റെ അടിത്തട്ടിൽ നടന്ന ഒരു രക്ഷാപ്രവർത്തനമായിരുന്നു ഇത്തരം ദൗത്യങ്ങളിലെ ഏറ്റവും വലുത്. അന്ന് രക്ഷാപ്രവർത്തനം നടന്നത് 1575 അടിയിലായിരുന്നു. എന്നാൽ ടൈറ്റന്റെത് അതിനേക്കാളും എത്രയോ മടങ്ങ് വലുതായിരുന്നു. അക്ഷരാർത്ഥത്തിൽ ലോകം ഉറ്റുനോക്കിയ രക്ഷാപ്രവർത്തനത്തിന്റെ ഭീതി അറ്റ്ലാന്റിക്കിന്റെ ആഴത്തോളം തന്നെ വലുതായിരുന്നു.

Titanic submarine update: What is inside the missing submersible steered by a video game controller | The Independent

ALSO READ: അശ്ലീല വീഡിയോ നിർമ്മിച്ച കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകന് പാർട്ടിയിൽ ഉന്നതസ്ഥാനം

അടിത്തട്ടിലേക്ക് ഊളിയിട്ട് ഓരോ പതിനഞ്ച് മിനിട്ടിലും ടൈറ്റൻ സിഗ്നൽ നൽകേണ്ടതാണ്. അത്തരത്തിൽ ഒരു മണിക്കൂർ നാല്പത്തിയഞ്ച് മിനിറ്റുകൾ തുടർച്ചയായി സിഗ്നൽ ലഭിച്ചു. പിന്നീട് കടലിന്റെ അടിത്തട്ടിലെ നിശ്ശബ്ദതയെപ്പോലെ അവയും നിശ്ചലമായി.

തെരച്ചിലിന്റെ ആദ്യഘട്ടങ്ങളിൽത്തന്നെ ഒരു പൊട്ടിത്തെറിയുടെ സൂചന കേട്ടിരുന്നതായി യു.എസ് നേവി അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പക്ഷെ തങ്ങൾ പ്രതീക്ഷ കൈവിടില്ല എന്ന ഉറച്ച തീരുമാനം എടുത്തുകൊണ്ട് അവർ കൂടുതൽ ശക്തിയോടെ തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിനിടെ പല ഘട്ടങ്ങളിലും അവർക്ക് ടൈറ്റനിലേതെന്ന് സംശയിക്കേണ്ടുന്ന പല ശബ്ദതരംഗങ്ങളും ലഭിച്ചിരുന്നു. എന്നാൽ അപ്പോഴും ടൈറ്റൻ എവിടെയെന്ന ചോദ്യത്തിന് അവരാരുടെയും പക്കൽ ഉത്തരമുണ്ടായിരുന്നില്ല. പിന്നീട് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്ക് അടുത്തുനിന്ന് ടൈറ്റന്റെ അവശിഷ്ടങ്ങൾ ലഭിച്ചുവെന്ന വാർത്തകൾ പുറത്തുവന്നു. കണ്ടെത്തിയ അവശിഷ്ടങ്ങളിൽ പുറംപാളിയും ലാൻഡിങ് ഫ്രെയിമുമെല്ലാം പൊട്ടിത്തെറിയുടെ എല്ലാ സാധ്യതയിലേക്കും വിരൽ ചൂണ്ടുന്നതായിരുന്നു. അതോടെ പൊട്ടിത്തെറി യഥാർത്ഥത്തിൽ ഉണ്ടായതെന്നും യാത്രക്കാർ അഞ്ച് പേരും മരണപ്പെട്ടുവെന്നും സ്ഥിരീകരിക്കപ്പെട്ടു.

Titan submersible passengers--Stockton Rush, CEO of OceanGate, British-Pakistani businessman Shahzada Dawood, 48, and his son Suleman, 19, Paul-Henry Nargeolet, was a 77-year-old former French navy diver and British businessman Hamish Harding, 58.

ALSO READ: ജാമ്യമെടുക്കാൻ ആളെത്തിയില്ല; തൊപ്പി പൊലീസ് സ്റ്റേഷനിൽ തുടരുന്നു

ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്മെർസിബിൾ കമ്പനിയുടെ സിഇഒ സ്റ്റോക്ടൻ റണ്ട്, ക്യാപ്റ്റൻ പോൾ ഹെൻറി എന്നിവരാണ് ടൈറ്റനിൽ ഉണ്ടായിരുന്നത്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ.

ആമസോൺ കാട്ടിൽ അകപ്പെട്ട കുട്ടികളുടെ രക്ഷാപ്രവർത്തനത്തിന്റെ ചൂടാറും മുമ്പേയാണ് മറ്റൊരു ദുരന്തവാർത്ത മനുഷ്യരെ തേടിയെത്തിയത്. അപ്പോഴും മനുഷ്യർ നല്ലൊരു ക്‌ളൈമാക്സിനായി ശുഭാപ്‌തിവിശ്വാസത്തോടെ കാത്തിരുന്നു. ഫലം ലഭിച്ചില്ലെങ്കിലും ശ്രമത്തിന്റെ വ്യാപ്തിയും മനുഷ്യരുടെ കാത്തിരിപ്പും മനുഷ്യത്വത്തിന്റെ ഒരു ഉദാത്ത മാതൃകയെയാണ് നമുക്ക് കാണിച്ചുതന്നത്. അഞ്ച് പേരുടെ ജീവന് വേണ്ടി ലോകം പ്രതീക്ഷയോടെ കാത്തിരുന്നതും, രാജ്യങ്ങൾ ദേഷ്യവും പിണക്കങ്ങളും മറന്നതുമെല്ലാം, നഷ്ടപ്പെട്ട ജീവനുകളെയോർത്തുള്ള സങ്കടങ്ങളെ മറികടക്കാനുള്ള ഊർജ്ജങ്ങളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News