ടൈറ്റാനിക്കിലെ ഡിന്നർ മെനു ലേലത്തിൽ; കിട്ടിയത് 84.5 ലക്ഷം രൂപ

1912 ഏപ്രില്‍ 14 ന് മഞ്ഞുമലയിൽ ഇടിച്ച് തകർന്ന കപ്പലാണ് ടൈറ്റാനിക്ക്. ടൈറ്റാനിക് കപ്പലിലെ ഫസ്റ്റ് ക്ലാസിലെ രാത്രി ഭക്ഷണത്തിന്റെ മെനുവാണ് ഇപ്പോൾ ലേലത്തില്‍ പോയിരിക്കുന്നത്. 84.5 ലക്ഷം രൂപയാണ് ലേലത്തിൽ ലഭിച്ച തുക. ഏപ്രില്‍ 11ന് ഫസ്റ്റ് ക്ലാസിലെ യാത്രക്കാര്‍ക്ക് നല്‍കിയ മെനുവാണ് ഇപ്പോള്‍ ലേലത്തില്‍ പോയിരിക്കുന്നത്.

Also Read; ലോകകപ്പില്‍ ഇന്ത്യയുടെ ‘ദീപാവലി വെടിക്കെട്ട്’; 2 സെഞ്ച്വറികളും, 3 അര്‍ധസെഞ്ച്വറികളും

എന്നാല്‍ ലൈഫ് ബോട്ടുകളില്‍ രക്ഷപെടുന്നതിന് ഇടയില്‍ ആരാണ് ഭക്ഷണത്തിന്റെ മെനു എടുത്ത് സൂക്ഷിച്ചത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. മെനുവില്‍ പറയുന്ന വിക്ടോറിയ പുഡ്ഡിങ് എന്താണെന്നതാണ് ആളുകളില്‍ നിന്ന് ഉയരുന്ന മറ്റൊരു ചോദ്യം. ബീഫ്, സാല്‍മണ്‍ മല്‍സ്യം, ആട്ടിറച്ചി, താറാവ്, വൈന്‍, വിവിധതരം പുഡ്ഡിങ്ങുകള്‍, ഐസ്ക്രീം, കേക്കുകള്‍ എന്നിവയും ഫസ്റ്റ് ക്ലാസ് യാത്രികരുടെ മെനുവിന്റെ ഭാഗമാണ്.

Also Read; തെരുവിൽ കിടന്നുറങ്ങുന്നവർക്ക് പണം നൽകി അഫ്ഗാൻ താരം; വീഡിയോ വൈറൽ

വൈറ്റ് സ്റ്റാര്‍ ലൈന്‍ എന്ന കമ്പനിയാണ് ടൈറ്റാനിക് നിര്‍മിച്ചത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആഡംബര കപ്പല്‍ എന്നായിരുന്നു ടൈറ്റാനിക്കിനെ വിശേഷിപ്പിച്ചിരുന്നത്. മഞ്ഞുമലയില്‍ ഇടിച്ചുണ്ടായ ടൈറ്റാനിക് ദുരന്തത്തില്‍ 1,517 യാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2,223 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത് എന്നാണ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News