ടൈറ്റാനിക്കിലെ റോസിനെ രക്ഷിച്ച ‘പലക കഷ്ണം’ ലേലത്തില്‍ വിറ്റത് 5 കോടി രൂപക്ക്

എക്കലാത്തെയും റൊമാന്റിക് ക്ലാസിക് ചിത്രമായ ടൈറ്റാനിക് എല്ലാവരുടെയും പ്രിയപ്പെട്ട സിനിമയാണ്. ലിയോനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും ജാക്കും റോസുമായി നിറഞ്ഞാടിയ ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ എല്ലാവരുടെയും മനസില്‍ ഉണ്ടാകും. ലിയോനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റുമാണ് ജാക്കും റോസുമായി എത്തിയത്.

ഒരു ‘വാതില്‍പ്പലക’യുടെ കഷണമാണ് ക്ലൈമാക്‌സ് രംഗത്തില്‍ റോസിനെ രക്ഷിച്ചത്. പലകയില്‍ രണ്ടുപേര്‍ക്കിടമില്ലാത്തതിനാല്‍ ജാക്ക് വെള്ളത്തില്‍ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ പലക കഷ്ണം ലേലത്തില്‍ വിറ്റു പോയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. 7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് തടിക്കഷണം ലേലത്തില്‍ പോയത്.

Also Read: തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ് ; ഏപ്രില്‍ 2ന് ഹാജരാകണം

സിനിമയില്‍ വാതിലിനായി ഉപയോഗിച്ചത് ബാള്‍സ മരത്തിന്റെ പലകയാണ്. യുഎസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്ഷന്‍സ് ആണ് ഇതുള്‍പ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങള്‍ ലേലത്തിനെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News