റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രമാവുന്ന ഷോർട് ഫിലിമിന്റെ ടൈറ്റിൽ പുറത്തിറങ്ങി

റിമ കല്ലിങ്കൽ, സാജൽ സുദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഷോർട് ഫിലിമിന്റെ ടൈറ്റിൽ പുറത്തിറക്കി. “ഗന്ധർവ” എന്നാണ് പേരിട്ടിരിക്കുന്നത്. നിക്സ് ലോപ്പസ് സംവിധാനം ചെയ്യുന്ന ചിത്രം സ്വർണ്ണലയ സിനിമാസിന്റെ ബാനറിൽ സുദർശൻ കാഞ്ഞിരംകുളം ആണ് നിർമിച്ചിരിക്കുന്നത്.

ALSO READ: ‘ക്രൂരവും മര്യാദ കെട്ടതുമായ സൈബർ ആക്രമണം’ നീതിക്കുവേണ്ടി നിലകൊള്ളുന്നവർക്ക് നന്ദി, തളരില്ല, തളർത്താൻ പറ്റുകയും ഇല്ല; സൂരജ് സന്തോഷ്

മൃദുൽ ജോർജാണ് രചനയും ക്യാമറ കാർത്തിക് പർമറും ആണ് നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ഈണം നൽകിയ സംഗീതം ആലപിച്ചത് കെ എസ് ഹരിശങ്കർ ആണ്. ജോ പോളിന്റേതാണ് വരികൾ. പ്രൊജക്റ്റ്‌ ഡിസൈനർ റിമോഷ് എം എസ്, ആർട്ട്‌ ഡയറക്ടർ പ്രദീപ് എം വി.

ALSO READ: അയ്യങ്കാളി ഹാള്‍ റോഡ് മാനവീയം മോഡലില്‍ വികസിപ്പിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

റിമയുടെ ജന്മദിനമായ ജനുവരി 18നു ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News