മുസ്ലിം വിഭാഗത്തെ മോശമാക്കി ചിത്രീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ശ്രമം കഴിഞ്ഞ ദിവസമാണ് സിപിഐഎം പൊളിച്ചടുക്കിയത്. രാജ്യത്ത് കലാപം സൃഷ്ടിക്കാൻ പോന്ന മോദിയുടെ നുഴഞ്ഞു കയറ്റക്കാർ എന്ന പരാമർശത്തെ മാതൃകാപരമായ രീതിയിലാണ് സിപിഐഎം നേരിട്ടത്. രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ തന്നെ സംഭവത്തിൽ സിപിഐഎം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഇപ്പോഴിതാ ആ പരാതി നൽകാൻ പാർട്ടി കാണിച്ച ധൈര്യത്തെ കുറിച്ച് ടിറ്റോ ആന്റണി എഴുതിയ ഫേസ്ബുക് കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കുറിപ്പ് വായിക്കാം
രാജ്യത്തെ പ്രധാനമന്ത്രിക്ക് എതിരെ കേസ് കൊടുക്കാൻ ധൈര്യമുള്ള പാർട്ടി ഏതാണെന്ന് അറിയാമോ.. ❓രാജസ്ഥാനിൽ വച്ചു മോഡി നടത്തിയ വിദ്വേഷ പ്രസംഗത്തിന് എതിരെ ഡൽഹി പോലീസിൽ കേസ് കൊടുത്തത് CPI(M) എന്ന പാർട്ടിയാണ്.
കോണ്ഗ്രസ്സിന്റെ മുട്ട് വിറക്കും അങ്ങനെ ഒരു കേസ് രാജ്യത്തെ പ്രധാനമന്ത്രിക്ക് എതിരെ നൽകാൻ. മുസ്ലിം സമുദായത്തിനെതിരെ പ്രധാനമന്ത്രി വിദ്വേഷ പ്രചരണം നടത്തിയ വിഷയം രാജ്യമാകെ ചർച്ച ചെയ്യവെ, ബി ജെ പി നേതാവിൻ്റെ ചാനലായ ഏഷ്യാനെറ്റ് ചർച്ച ചെയ്യുന്നത് ‘തൃശൂർ പൂരം മറ്റൊരു ശബരിമലയാകുമോ ‘ എന്ന വിഷയമാണ്.
അതായത് മോദി അവിടെ ചെയ്യുന്ന അതേ വർഗീയ തന്ത്രമാണ് വിനു വി ജോണും ഏഷ്യാനെറ്റും ഇവിടെ പയറ്റുന്നത് .തൃശൂർ പൂരത്തിൻ്റെ മറവിൽ എങ്ങനെ വർഗീയ വികാരം കത്തിക്കാമെന്നും അതിലൂടെ സംസ്ഥാന സർക്കാറിനെ എങ്ങനെ പ്രതിക്കൂട്ടിലാക്കാമെന്നുമുള്ള കുടില ചിന്തയിലാണ് ഏഷ്യാനെറ്റ് . വിനു വി ജോൺ എന്ന സംഘ പരിവാർ ഏജൻ്റിനെ പക്ഷേ കേരളം തിരിച്ചറിഞ്ഞിരിക്കുന്നതിനാൽ ഈ വർഗീയ അജണ്ട ഈ നാട്ടിൽ വിലപ്പോകില്ല..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here