‘പിണറായിയുടെ കാലത്ത് കേരളത്തില്‍ എവിടെയെങ്കിലും വര്‍ഗീയ കലാപം ഉണ്ടായോ?’: ടി കെ ഹംസ

പിണറായിയുടെ കാലത്ത് കേരളത്തില്‍ എവിടെയെങ്കിലും വര്‍ഗീയ കലാപം ഉണ്ടായോ എന്ന് മുതിർന്ന സി പി ഐ എം നേതാവും മുൻ മന്ത്രിയുമായ ടി കെ ഹംസ. ഉമ്മൻ ചാണ്ടിയുടെയും ആന്റണിയുടെയും ഒക്കെ ഭരണ കാലത്ത് ബേപ്പൂരിലും മറ്റ് പല പ്രദേശത്തും സാമുദായിക സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര വകുപ്പിനെതിരായ പി വി അന്‍വറിന്റെ ആരോപണത്തില്‍ കോണ്‍ഗ്രസ് ഭരണകാല പ്രശ്‌നങ്ങള്‍ ഓര്‍മ്മിപ്പിച്ച് കരളിന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also read:പിണറായി സര്‍ക്കാരിനെതിരെ ഗൂഡാലോചന നടക്കുന്നു, അന്‍വറിന് പിന്നില്‍ വലിയ ശക്തികള്‍: ടി കെ ഹംസ

‘ഇതുവരെ ഒരു സാമുദായിക സംഘർഷം പോലും പിണറായിയുടെ കാലത്ത് ഉണ്ടായിട്ടില്ല. സമാധാനപരമായ അന്തരീക്ഷമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത്. ഒരു സംഭവം നടന്നാൽ 24 മണിക്കൂർ കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. മോഷണക്കേസ് ആയാലും കൊലക്കേസ് ആയാലും പ്രതികളെ അതിവേഗം കേരള പൊലീസ് പിടികൂടിയിട്ടുണ്ട്. മികച്ച പ്രവർത്തനമാണ് കേരള പൊലീസും ആഭ്യന്തര വകുപ്പും കേരളത്തിൽ കാഴ്ച്ചവയ്ക്കുന്നത്. എന്നാൽ പൂർണമായും എല്ലാവരും ശരിയാണെന്ന് താൻ പറയുന്നില്ല. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അല്ലാതെ മുഴുവൻ പൊലീസും ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ഒരു പരാജയം അല്ല.’ – ടി കെ ഹംസ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News