പിണറായി സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു, അന്‍വറിന് പിന്നില്‍ വലിയ ശക്തികള്‍: ടി കെ ഹംസ

രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും പി വി അന്‍വറിന് പിന്നില്‍ വലിയ ശക്തികളുണ്ടെന്നും സിപിഐഎം നേതാവ് ടി കെ ഹംസ.

ALSO READ: ‘ബിജെപിയുടെ അജണ്ടകളിൽ പങ്കാളികളാകാൻ കോൺഗ്രസ് മത്സരിക്കുന്നതിൽ അത്ഭുതമില്ല’: ഫേസ്ബുക്ക് കുറിപ്പുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

പാര്‍ട്ടി സഹായത്തോടെയാണ് എംഎല്‍എയായത്. സ്വതന്ത്രമായി കച്ചവടം നടത്താമെന്നു കരുതി വന്നതാണ്. കോണ്‍ഗ്രസിലും ഇതേ സ്വഭാവമായിരുന്നു അവിടെ ഒന്നുമല്ലായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിനെതിരേ ഗൂഢാലോചന നടക്കുന്നു. അന്‍വറിന് പിന്നില്‍ വലിയ ശക്തിയുണ്ട്. ബിജെപിക്കെതിരേ പ്രതിരോധം തീര്‍ക്കുന്നത് തകര്‍ക്കുകയാണ് ലക്ഷ്യം. മാത്രമല്ല കേരളത്തിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണിതെന്നും ടി കെ ഹംസ പറഞ്ഞു. അതിനാണ് ആഭ്യന്തര വകുപ്പിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കള്ളക്കടത്തില്‍ അന്‍വറിന് എന്താ കാര്യമെന്നും അദ്ദേഹം ചോദിച്ചു. കാരിയര്‍ക്കില്ലാത്ത പരാതിയാണ് അന്‍വറിന്. സ്വര്‍ണം നഷ്ടപ്പെട്ട വിരോധം തീര്‍ക്കുകയാണ്. കരിപ്പൂരില്‍ ഡിജിപി എങ്ങനെയാണ് സ്വര്‍ണം പിടിക്കുകയെന്നും ഹംസ ചോദിക്കുന്നു.

ALSO READ: ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്…ചാറ്റ് ജിപിടി ഇനി സംസാരിക്കും അഞ്ച് വ്യത്യസ്ത ശബ്ദങ്ങളില്‍!

കാരിയര്‍മാരും അന്‍വറും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. താന്‍ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോള്‍ പി ശശി എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ആര്‍ക്കുമില്ലാത്ത പരാതിയാണ് അന്‍വറിന്. റിയല്‍ എസ്റ്റേറ്റ് കള്ളക്കടത്തിന് പി ശശി കൂട്ടുനിന്നില്ല. അതാണ് വിരോധം.  പാര്‍ട്ടി ചെയ്ത തെറ്റ് അന്‍വറിനെ എംഎല്‍എ ആക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് എംഎല്‍എയാകണം, പാര്‍ട്ടി വേണ്ട. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് ഈ ജല്‍പ്പനങ്ങള്‍ സന്തോഷമാകും. അല്ലാതെ ഒന്നും നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News