വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഇന്ന് രാജിവെക്കുമെന്ന് ടി കെ ഹംസ. പ്രായം കണക്കിലെടുത്ത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് രാജിയെന്നും മന്ത്രി വി അബ്ദുറഹ്‌മാനുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും ടി കെ ഹംസ പറഞ്ഞു.
പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്താണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചത്. 80 എന്ന പ്രായപരിധിക്ക് ഇളവ് നല്‍കിയാണ് തന്നെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കിയത്. ഇപ്പോള്‍ 85 ഉം കഴിഞ്ഞു. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്നു ടി കെ ഹംസ പറഞ്ഞു.
മന്ത്രി വി അബ്ദുറഹ്‌മാനുമായി ഒരു പ്രശ്‌നങ്ങളുമില്ല. പ്രശ്‌നം ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും ടി.കെ ഹംസ പറഞ്ഞു
യാത്ര ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ചില യോഗങ്ങളില്‍ പങ്കെടുക്കാന്‍ പറ്റിയിട്ടില്ല. അന്യാധീനപ്പെട്ട 144 വഖഫ് ഭൂമി തന്റെ പ്രവര്‍ത്തനകാലത്ത് തിരിച്ചു പിടിച്ചു. കേസുകളില്‍പകുതിയും തീര്‍ത്തു. വഖഫ് സ്വത്ത് തിരിമറിയില്‍ പത്തിലധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ടി കെ ഹംസ കൂട്ടിചേര്‍ത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here