സിപിഐ എം കോഴിക്കോട് മുൻ ജില്ലാ കമ്മറ്റി അംഗം ടി കെ കുഞ്ഞിരാമൻ അന്തരിച്ചു

സിപിഐ എം കോഴിക്കോട് മുൻ ജില്ലാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ലോകനാർകാവ് തുണ്ടിക്കണ്ടിയിൽ ടി കെ കുഞ്ഞിരാമൻ അന്തരിച്ചു. 79 വയസായിരുന്നു. കർഷക തൊഴിലാളി യൂണിയൻ ജില്ലാ ട്രഷററും കടത്തനാട് ജനസാംസ്കാരിക വേദി പ്രസിഡന്റുമാണ്.

സിപിഎം എം വടകര ഏരിയ കമ്മിറ്റി അംഗം, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, റൂറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ്, പാപ്കോസ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജന്മി ഗുണ്ടാ നാടുവാഴിത്തതിനെ കോട്ടപ്പള്ളിയിൽ നടന്ന സമരത്തിൽ പ്രതിചേർക്കപ്പെട്ടിരുന്നു. സിപിഐ എമ്മിൻ്റെയും കർഷക തൊഴിലാളി യൂണിയൻ്റയും സമരങ്ങളിലെ മുൻനിര പോരാളിയുമാണ്.

ALSO READ: സംസ്ഥാന ഗവര്‍ണറാണ് തെരുവ് ഗുണ്ടയല്ല; രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി എഡിറ്റോറിയല്‍

ഭാര്യ: ദേവി. മക്കൾ: അനൂപ് (ടിസിഎസ് കൊച്ചി), അർച്ചന (അധ്യാപിക, ജിഎഫ്എൽപി മാടാക്കര ). മരുമക്കൾ: ഷാജിത്ത് (വടകര റൂറൽ ബാങ്ക്), ലക്ഷ്മി ശ്രീ. സഹോദരങ്ങൾ: പരേതരായ അമ്മുക്കുട്ടി ടീച്ചർ, ടി കെ നാരായണൻ, ലക്ഷ്മിക്കുട്ടി, കുട്ടികൃഷ്ണൻ.

മൃതദേഹം വൈകീട്ട് 5 മണിക്ക് സിപിഐ എം വടകര ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വടകര ലോകനാർക്കാവിലെ വീട്ടു വളപ്പിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News