പുത്തൻ തലമുറ പച്ച മണ്ണിൽ ചവിട്ടി നില്ക്കാൻ പഠിക്കേണ്ടിയിരിക്കുന്നു : ടി കെ രാജീവ് കുമാർ

അവനവന്റെ പശ്ചാത്തലം, പരിസരം , പിന്നിട്ട വഴികൾ എന്നിവ തിരിച്ചറിയാനും താൻ പിറന്ന മണ്ണിൽ കാലുറപ്പിച്ചു നിൽക്കാനും യുവ തലമുറയ്ക്ക് കഴിയണമെന്ന് കേരള സംസ്‌ഥാന ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനും പ്രഗത്ഭ സംവിധായകനുമായ ടി കെ രാജീവ് കുമാർ പറഞ്ഞു. തിരുവനന്തപുരം ഫോർട്ട് റോട്ടറി ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നൂ അദ്ദേഹം. നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ പൊളിച്ചെഴുത്ത് നടക്കേണ്ടിയിരിക്കുന്നു. ഈ വസ്തുത തിരിച്ചറിഞ്ഞതു കൊണ്ടാണ് പല രാജ്യങ്ങളും ലിബറൽ ആർട്സ് എന്ന വിഭാഗത്തിൽ കോഴ്‌സുകൾ ആവിഷ്കരിച്ചിരിക്കുന്നത്.

Also Read: ഏക സിവിൽ കോഡ്: ഇഎംഎസിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത

കലയും ശാസ്ത്രവും സംസ്കാരവും പാരസ്‌പര്യവും കാരുണ്യവും ഇഴ ചേർന്നുള്ള പഠന പദ്ധതിയും ജീവിതശൈലിയും ഒന്നിച്ചു ചേർന്ന് വരുമ്പോൾ മാത്രമേ നല്ല ഡോക്ടറും എൻജിനീയറും ഭരണ കർത്താവും കർഷകനും കലാകാരനും സാമൂഹ്യ ജീവിയും ഉരുത്തിരിയുകയുള്ളൂ, അപ്പോൾ മാത്രമേ സമൂഹത്തിനു വ്യക്തിയെക്കൊണ്ടുള്ള പ്രയോജനം ലഭിക്കുകയുള്ളൂ; രാജീവ് കുമാർ പ്രസ്താവിച്ചു. ജീവിതത്തിന്റെ ശ്രുതിലയതാളങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ നാം പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ദർശൻ രാമൻ ഓർമ്മിപ്പിച്ചു. “സ്വപ്നങ്ങളേ വീണുറങ്ങൂ” എന്ന തന്റെ ഗാനം അദ്ദേഹം ആലപിച്ചു.

ആകാശവാണി മുൻ ഡയറക്ടറും കേന്ദ്ര സാംസ്കാരിക വകുപ്പ് ഉന്നതാധികാര സമിതി അംഗവുമായ എസ്. രാധാകൃഷ്ണൻ റോട്ടറി ക്ളബ്ബിന്റെ പ്രസിഡന്റായി ചുമതലയേറ്റു, എസ്. ആർ. മനുവാണ് പുതിയ സെക്രട്ടറി. റോട്ടറി അസിസ്റ്റന്റ് ഗവർണർ അനിൽ നാഥ് ആശംസ നേർന്നു. മികച്ച മാധ്യമ പ്രവർത്തകനുള്ള റോട്ടറി അവാർഡ് ‘മെട്രോ വാർത്ത’ അസ്സോസിയേറ്റ് എഡിറ്റർ എം. ബി. സന്തോഷിന് സമ്മാനിച്ചു. വിദ്യാ നിധി സഹായത്തിന് അർഹനായ ആദിത്യൻ എന്ന കുട്ടിക്ക് 5000 (അയ്യായിരം) രൂപ നൽകി. തിരുവനന്തപുരം കോട്ടയ്ക്കകം ഗവൺമെന്റ് ആശുപത്രിയിലെ നിർദ്ധനരായ രോഗികൾക്ക് വസ്ത്രങ്ങൾ കൈമാറി. അന്നദാനം , ഒരു വീട്ടിൽ ഒരു പശു തുടങ്ങിയ പദ്ധതികൾക്കും തുടക്കം കുറിച്ചു. കാനറാ ബാങ്ക് മുൻ അസിറ്റന്റ് ജനറൽ മാനേജർ എം.എസ്.മുരളീ മനോഹർ, കോട്ടയ്ക്കകം താലൂക്ക് ആശുപത്രി സൂപ്രണ്ട് സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News