വിജിലൻസ് മേധാവിയായി ടി കെ വിനോദ് കുമാർ ഐപിഎസ് ചുമതലയേറ്റു

വിജിലൻസ് മേധാവിയായി ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ടി കെ വിനോദ് കുമാർ ഐപിഎസ് ചുമതലയേറ്റു. കഴിഞ്ഞ ഒരു വർഷക്കാലം വിജിലൻസ് മേധാവിയായിരുന്ന മനോജ് എബ്രഹാം ഐപിഎസ്സിൽ നിന്നാണ് വിനോദ് കുമാർ ഐപിഎസ് വിജിലൻസ് മേധാവിയായി ചുമതല ഏറ്റെടുത്തത്. 1992 ബാച്ച് ഐപിഎസ് ഓഫീസറാണ് ടി കെ വിനോദ് കുമാർ ഐപിഎസ്.

Also Read: കടം വീട്ടാനും ചന്ദ്രികയുടെ നഷ്ടം നികത്താനും ഖാഇദെ മില്ലത്തിന്റെ പേരിൽ പിരിച്ചെടുത്ത പണം ഉപയോഗിക്കരുത്: മുസ്ലിം ലീഗിനെ ചരിത്രം ഓർമ്മിപ്പിച്ച് കെ ടി ജലീൽ

കഴിഞ്ഞ ഒരു വർഷമായി വിജിലൻസ് മേധാവിയായിരുന്ന മനോജ് എബ്രഹാം ഐപിഎസ് ഇന്റലിജൻസ് മേധാവിയായതിനെ തുടർന്നാണ് വിജിലൻസ് മേധാവിയായി ടി കെ വിനോദ് കുമാറിനെ സർക്കാർ നിയമിച്ചത്.

ചൊവ്വാഴ്ച രാവിലെ 10:30 മണിയോടെയാണ് വിജിലൻസ് ആസ്ഥാനത്ത് വച്ച് ടി കെ വിനോദ് കുമാർ ചാർജ്ജെടുത്തത്. വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഹർഷിത അട്ടല്ലൂരി ഐപിഎസ്, വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ട് ഇ എസ് ബിജുമോൻ എന്നിവർ സന്നിഹിതരായിരുന്നു.

Also Read: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് തമിഴ്‌നാടിൻറെ സഹായം;ബീരേൻ സിംഗിന് കത്തയച്ച് സ്റ്റാലിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News