“രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയതു പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.”; ടിഎം കൃഷ്ണയ്ക്ക് പിന്തുണയുമായി സ്റ്റാലിന്‍

കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി അവാര്‍ഡ് നല്‍കിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയതു പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും പെരിയാറിന്റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റാണെന്നും മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

ALSO READ:  കേന്ദ്രമന്ത്രി എന്ന പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണം, രാജീവ് ചന്ദ്രശേഖർ പെരുമാറ്റചട്ടം നഗ്നമായി ലംഘിക്കുന്നുവെന്ന് എം വിജയകുമാർ

മാര്‍ച്ച് 18നാണ് മദ്രാസ് മ്യൂസിക്ക് അക്കാദമി ടിഎം കൃഷ്ണയ്ക്ക് സംഗീത കലാനിധി അവാര്‍ഡ് പ്രഖ്യാപിച്ചത്. കര്‍ണാടിക്ക് സംഗീതത്തിലെ ഏറ്റവും വലിയഅംഗീകാരമാണ് ഇത്. കര്‍ണാടക സംഗീതത്തിലെ പ്രഗത്ഭനാണെങ്കിലും നിരന്തരം വിവാദങ്ങള്‍പ്പെടുന്ന വ്യക്തിയാണ് ടിഎം കൃഷ്ണ. പാരമ്പര്യമായുള്ള കര്‍ണാടക സംഗീതത്തില്‍ പല പരിഷ്‌കരണങ്ങളും ടിഎം കൃഷ്ണ കൊണ്ടുവന്നിരുന്നു. ഇതിനൊപ്പം അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും വിവാദം സൃഷ്ടിക്കുകയായിരുന്നു.

ALSO READ: ‘മനീഷ് സിസോദിയയെ കഴുത്തിന് പിടിച്ച് തള്ളിയ ഉദ്യോഗസ്ഥന്‍ തന്നോടും മോശമായി പെരുമാറി’ : അരവിന്ദ് കെജ്‌രിവാള്‍

പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് 21ന് കര്‍ണാടക സംഗീതജ്ഞരായ രഞ്ജിന് – ഗായത്രി സഹോദരിമാര്‍ മ്യൂസിക്ക് അക്കാദമി കോണ്‍ഫറന്‍സ് 2024 ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. കര്‍ണാടക സംഗീതജ്ഞരായ ത്യാഗരാജ സ്വാമികള്‍, എംഎസ് സുബുലക്ഷ്മി എന്നിവരെ അപമാനിച്ച, കര്‍ണാടക സംഗീതത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതിന് ബിജെപി പിന്തുണ അറിയിച്ചതോടെയാണ് സ്റ്റാലിന്‍ പ്രതികരണവുമായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News