പശ്ചിമബംഗാളിലെ മാള്‍ഡാ ജില്ലയില്‍ അജ്ഞാതരായ രണ്ടുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ വെടിവെച്ച് കൊലപ്പെടുത്തി. മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായ ദുലാല്‍ സര്‍ക്കാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പട്ട നേതാവിന്റെ തലയ്ക്ക് നിരവധി തവണ ക്ലോസ് റേഞ്ചില്‍ വെടിയേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജല്‍ജാലിയ മോരെ പ്രദശത്താണ് സംഭവം. സര്‍ക്കാരിനെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ALSO READ: നിതീഷ് കുമാറിന് സ്വാഗതമെന്ന് ലാലു പ്രസാദ്; ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ!
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാല്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ കൊലപാതകികള്‍ നേതാവിനെ ഓടിക്കുന്നതും അദ്ദേഹം ഒരു കടയിലേക്ക് ഓടിക്കയറുന്നതും കാണാം. പിറകേ നിറയൊഴിച്ച ശേഷം പ്രതികള്‍ കടന്നുകളയുകയും ചെയ്തു.
ALSO READ: മഹാരാഷ്‌ട്രയിൽ അയൽക്കാരന്റെ തലയറുത്ത് പൊലീസ് സ്റ്റേഷനിലേക്ക് എത്തി അച്ഛനും മകനും
പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി. ബാബ്‌ല എന്നാണ് ഇദ്ദേഹം പൊതുവേ അറിയപ്പെടുന്നത്. നേതാവിന്റെ മരണം ഞെട്ടിച്ചുവെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാല്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ കൊലപാതകികള്‍ നേതാവിനെ ഓടിക്കുന്നതും അദ്ദേഹം ഒരു കടയിലേക്ക് ഓടിക്കയറുന്നതും കാണാം. പിറകേ നിറയൊഴിച്ച ശേഷം പ്രതികള്‍ കടന്നുകളയുകയും ചെയ്തു.
പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി. ബാബ്‌ല എന്നാണ് ഇദ്ദേഹം പൊതുവേ അറിയപ്പെടുന്നത്. നേതാവിന്റെ മരണം ഞെട്ടിച്ചുവെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്. ജനപ്രിയ നേതാവായ ബാബ്‌ലയും അദ്ദേഹത്തിന്റെ ഭാര്യയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ തുടക്കം മുതല്‍ ഒപ്പം നിന്നിരുന്നുവെന്നും അദ്ദേഹത്തെ കുറിച്ച് മമത എക്‌സില്‍ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here