ആര്‍ജി കാര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി രാജിവച്ചു. തൃണമൂൽ രാജ്യസഭാ എം.പി ജവഹർ സർക്കാർ ആണ് രാജി വെച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയായ മമത ബാനര്‍ജിക്ക് അയച്ച കത്തില്‍ അഴിമതിക്കെതിരെ നടപടിയെടുക്കാത്തതിൽ സർക്കാരിനെ, ജവഹർ സർക്കാർ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയാണ് ജവഹര്‍ സര്‍കാര്‍.
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിലും, പ്രശ്നം പരിഹരിക്കുന്നതിൽ പാര്‍ട്ടി പരാജയപ്പെട്ടതിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. തൃണമൂല്‍ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ജി കാറിലെ സംഭവത്തില്‍ കൃത്യമായി നടപടി സ്വീകരിക്കാത്ത മമത ബാനര്‍ജിയോട് കഴിഞ്ഞ കുറച്ചുനാളുകളായി ജവഹർ സര്‍ക്കാര്‍ പ്രതിഷേധത്തിലായിരുന്നു.
Also Read: കേരളം നമ്പർ വൺ, ഇനിയും ധാരാളം നിക്ഷേപങ്ങൾ കേരളത്തിലേക്കെത്തുമെന്ന് എം. എ യൂസഫലി
കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബിരുദാനന്തര ബിരുദധാരിയായ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ബംഗാളില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്കാണ് കാരണമായത്. കൊല്ലപ്പെട്ട വനിത ഡോക്ടര്‍ക്ക് നീതി തേടി രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയർന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here