തമിഴ്നാട് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.ജി സൂര്യ അറസ്റ്റില്‍. മധുര ജില്ലാ സൈബര്‍ ക്രൈം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മധുര എം.പി വെങ്കിടേശനെതിരായ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also read- വ്യാജഫോട്ടോ പ്രചരിപ്പിച്ചു; എ.എ റഹീം എംപിയുടെ പരാതിയില്‍ ആറന്മുള സ്വദേശി അറസ്റ്റില്‍
ഓട വൃത്തിയാക്കാന്‍ ഒരു ശുചിത്വതൊഴിലാളിയെ ഇടത് കൗണ്‍സിലര്‍ വിശ്വനാഥന്‍ നിര്‍ബന്ധിച്ചെന്നും അലര്‍ജിയെ തുടര്‍ന്ന് തൊഴിലാളി മരിച്ചെന്നും ആരോപിച്ചുള്ള സൂര്യയുടെ ഒരു ട്വീറ്റാണ് വിവാദമായത്. വിഘടനവാദത്തിന്റെ കപട രാഷ്ട്രീയം അഴുക്കുചാലിനെക്കാള്‍ മോശമാണെന്നും മനുഷ്യനായി ജീവിക്കാന്‍ ഒരു വഴി കണ്ടെത്തൂ എന്നും സൂര്യ പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിച്ച സൂര്യ, എംപി വെങ്കിടേശന് കത്തയക്കുകയും ചെയ്തിരുന്നു. ഇതാണ് അറസ്റ്റിനു കാരണമായതെന്നാണ് സൂര്യയുടെ അനുയായികള്‍ ആരോപിക്കുന്നത്.
Also read- പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരന്‍
മധുര എം.പിയുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം സൂര്യ നടത്തിയെന്ന് കാണിച്ച് ജൂണ്‍ 12ന് സി.പി.ഐ.എം അര്‍ബന്‍ ജില്ലാ സെക്രട്ടറി എം. ഗണേശനും പാര്‍ട്ടി പ്രവര്‍ത്തകരും കമ്മീഷണര്‍ നരേന്ദ്രന്‍ നായര്‍ക്ക് പരാതി നല്‍കിയിരുന്നു. മധുര കോര്‍പ്പറേഷനില്‍ പെണ്ണാടം ടൗണ്‍ പഞ്ചായത്തും ഇടതു പാര്‍ട്ടിയില്‍ നിന്നും വിശ്വനാഥന്‍ എന്ന കൗണ്‍സിലര്‍ ഇല്ലെന്നും അദ്ദേഹം വാദിച്ചു. നടക്കാത്ത ഒരു സംഭവത്തിന്റെ പേരില്‍ കൗണ്‍സിലര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ സൂര്യ മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഗണേശന്‍ ആരോപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here