‘വർഷങ്ങൾക്ക് മുൻപ്’ മഞ്ഞുമ്മൽ ബോയ്സിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട്

മഞ്ഞുമ്മൽ ബോയ്സിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട്. സിനിമയില്‍ പറഞ്ഞ ‘യഥാര്‍ഥ’ സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സംഘം വിനോദയാത്രയ്ക്ക് കൊടൈക്കനാലിൽ എത്തിയപ്പോൾ തമിഴ്നാട് പൊലീസ് അവരോട് അപമര്യാദയായി പെരുമാറിയോ എന്നറിയാനാണ് അന്വേഷണം.

ALSO READ: പീച്ചിഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി

സിനിമയിൽ യഥാർത്ഥ സംഭവങ്ങൾ എന്ന് പറഞ്ഞു അവതരിപ്പിച്ച രംഗംങ്ങളിൽ സത്യമുണ്ടോ എന്ന് നോക്കി നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നൽകി. വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ പറഞ്ഞ ‘യഥാര്‍ഥ’ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.

ALSO READ: വാട്സാപ് സ്റ്റാറ്റസ് ഇട്ട ശേഷം എയർപോർട്ട് കാന്റീൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; ദുരൂഹത ആരോപിച്ച് കുടുംബം

സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഇനി കേസിന് താല്‍പ്പര്യമില്ലെന്നും ആരെയും കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് മഞ്ഞുമ്മല്‍ ബോയ്സ് സംഘത്തിലെ സിജു ഡേവിഡ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News