കേരളത്തോടുള്ള കേന്ദ്ര അവഗണന ലോക്‌സഭ ചര്‍ച്ച ചെയ്യണമെന്ന് ടി എന്‍ പ്രതാപന്‍ എംപി; അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി

കേരളത്തോടുള്ള കേന്ദ്ര അവഗണന ലോക്‌സഭ ചര്‍ച്ച ചെയ്യണമെന്ന് ടി എന്‍ പ്രതാപന്‍ എംപി. കേന്ദ്ര അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.

Also Read : ടി എൻ പ്രതാപന്റെ അടിയന്തരപ്രമേയ നോട്ടീസ് വൈകി വന്ന വിവേകം: എ കെ ബാലൻ

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്നും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ന്നിരിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. സംസ്ഥാനത്തിന് അര്‍ഹമായ വിഹിതങ്ങളോ, പുതിയ പദ്ധതികളോ, സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ല.

Also Read : വയനാട്ടിൽ ഇടതുമുന്നണിക്ക് സ്ഥാനാർത്ഥിയുണ്ടാകും; മുഖ്യമന്ത്രി

രാഷ്ട്രീയം നോക്കി സാമ്പത്തിക സഹായങ്ങള്‍ വിതരണം ചെയ്യുന്ന നടപടി തുടരുന്നത് ശരിയല്ലെന്നും ബി.ജെ.പിക്ക് കേരളത്തില്‍ അവസരമുണ്ടാകുന്നില്ലെന്ന് കരുതി ശത്രുതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വെച്ചുപുലര്‍ത്തുന്നത് സങ്കടകരമാണെന്നും നോട്ടീസില്‍ പറയുന്നു. ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട്, പ്രത്യേകിച്ച് ബി.ജെ.പിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളോട് തുടരുന്നത് കടുത്ത അവഗണനയും ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്ത അനീതിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News