പൗരന്‍മാരെ തിരികെ എത്തിക്കാന്‍ കരമാര്‍ഗം തേടി ഇന്ത്യ

സൈന്യവും-അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ നിന്നും പൗരന്‍മാരെ തിരികെ എത്തിക്കാനുള്ള സാധ്യതകള്‍ തേടി ഇന്ത്യ. കരമാര്‍ഗം രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടാനാണ് നിലവില്‍ ഇന്ത്യ നീക്കങ്ങള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം രൂക്ഷമായ തലസ്ഥാന നഗരമായ ഖാര്‍ത്തൂം അടക്കമുള്ള മേഖലയില്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ടതിനാലാണ് കരമാര്‍ഗം ഒഴിപ്പിക്കാന്‍ ശ്രമം നടത്തുന്നത്. നിലവില്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുന്നതിനാണ് മുന്‍ഗണന നല്‍കുകയെന്നും ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി.

സുഡാനില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 150 പേര്‍ സൗദി അറേബ്യയില്‍ എത്തിയിട്ടുണ്ട്. ആഭ്യന്തര കലഹം തുടങ്ങിയതിന് ശേഷമുള്ള ആദ്യ ഒഴിപ്പിക്കല്‍ ദൗത്യമാണിത്. ഇന്ത്യ അടക്കം12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ എത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. 3 ഇന്ത്യാക്കാരണ് നിലവില്‍ സൗദി അറേബ്യയില്‍ എത്തിയത് എന്നാണ് സൂചനകള്‍.

ഏപ്രില്‍ 15 നാണ് തലസ്ഥാനമായ ഖാര്‍ത്തൂമിലും സുഡാനിലെ മറ്റ് പ്രദേശങ്ങളിലും സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സിന്റെ കമാന്‍ഡര്‍ മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയുടെ നേതൃത്വത്തിലുള്ള അര്‍ദ്ധ സൈനിക വിഭാഗം തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഘര്‍ഷത്തില്‍ 420ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 3700ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News