റീൽസിനൊരു വെറൈറ്റി ഫീൽ കിട്ടണം, സ്ത്രീകളുടെ ഉൾവസ്ത്രവുമണിഞ്ഞ് യുവാവ് മാർക്കറ്റിൽ; പൊതിരെ തല്ലി ജനം

റീൽസിന് വ്യത്യസ്തത സൃഷ്ടിക്കാനായി സ്ത്രീകളുടെ ഉൾവസ്ത്രവുമണിഞ്ഞ് യുവാവ് മാർക്കറ്റിലെത്തി അടിച്ചോടിച്ച് ജനം. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിക്കാനായിരുന്നു യുവാവിൻ്റെ ശ്രമം. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ പൊതുമധ്യത്തിൽ പെരുമാറുന്നു എന്നാരോപിച്ച് കൊണ്ട് ജനങ്ങളും വ്യാപാരികളും യുവാവിനെ കൈകാര്യം ചെയ്യുകയായിരുന്നു.

മർദ്ദനമേറ്റ യുവാവ് തന്നെ വെറുതെ വിടണമെന്നും മർദ്ദിക്കരുതെന്നും അപേക്ഷിക്കുന്നുണ്ടായിരുന്നു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിട്ടുണ്ട്.

ALSO READ: ശ്രുതിക്ക് സർക്കാർ ജോലി; റവന്യു വകുപ്പിൽ ക്ലർക്കായി നിയമിച്ച് ഉത്തരവിറക്കി സർക്കാർ

യുവാവിനോട് വ്യാപാരികൾ ഇത്തരം വേഷം ധരിച്ച് പൊതുമധ്യത്തിൽ നടക്കുന്നത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞിരുന്നത്രെ. എന്നാൽ, താൻ ആദ്യമായല്ല ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്നത് എന്നായിരുന്നത്രെ യുവാവിൻ്റെ പ്രതികരണം. സമൂഹ മാധ്യമങ്ങളിൽ താനേറെ ജനപ്രിയനാണെന്നും തൻ്റെ കാഴ്ചക്കാർക്ക് ഇത്തരം വീഡിയോകൾ ഇഷ്ടമാണെന്നും യുവാവ് പറഞ്ഞിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഇതിനു പിന്നാലെയാണ് വ്യാപാരികളും നാട്ടുകാരും യുവാവിനെ കൈകാര്യം ചെയ്തത്. മേലിൽ ഇത്തരം വീഡിയോകൾ ഇനി ചെയ്യില്ലെന്ന് വ്യാപാരികൾക്ക് ഉറപ്പു നൽകിയതിനു ശേഷമാണ് യുവാവിനെ മാർക്കറ്റിൽ നിന്നും പോകാൻ വ്യാപാരികൾ അനുവദിച്ചതത്രെ. സമൂഹ മാധ്യമങ്ങളിലും വ്യാപക വിമർശനമാണ് യുവാവിന് നേരെ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News