തിളങ്ങുന്ന ചര്‍മ്മം നിങ്ങളും ആഗ്രഹിക്കുന്നില്ലേ…എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

നാം എല്ലാവരും പാടുകളില്ലാതെ മുഖം തിളങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ്. ജോലി തിരക്കും അന്തരീക്ഷ മലിനീകരണവുമൊക്കെ ചര്‍മ്മത്തെ നല്ല രീതിയില്‍ ബാധിക്കാറുണ്ട്. രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് തീര്‍ച്ചയായും ചര്‍മ്മത്തിലെ മേക്കപ്പും അതുപോലെ മറ്റ് അഴുക്കുകളും കളയാന്‍ ശ്രമിക്കണം. ചര്‍മ്മ സംരക്ഷണം അവഗണിക്കുന്നത് പലപ്പോഴും വലിയ ചര്‍മ്മപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. വിപണിയില്‍ ലഭിക്കുന്ന കെമിക്കല്‍ അധിഷ്ഠിത ക്ലെന്‍സറുകള്‍ പലപ്പോഴും എല്ലാവര്‍ക്കും അനുയോജ്യമായിരിക്കില്ല. വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ക്ലെന്‍സറുകള്‍ നോക്കാം.

ALSO READ:ബിജെപിയില്‍ നിന്നും രാജി; പിന്നാലെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വീരപ്പന്റെ മകള്‍

ചര്‍മ്മം മൃദുവാകാന്‍ ഏറ്റവുമധികം സഹായിക്കുന്നതാണ് പാല്‍. പാല്‍ മാത്രമല്ല പാല്‍പ്പാടയും സൗന്ദര്യ വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ചര്‍മ്മത്തിലെ അടഞ്ഞ സുഷിരങ്ങളും ബ്ലാക്ക്ഹെഡുകളുമുണ്ടെങ്കില്‍, ചര്‍മ്മത്തില്‍ പാല്‍ പുരട്ടുന്നത് ഏറെ ഗുണം ചെയ്യും. ഫേസ് പാക്കുകള്‍ക്കൊപ്പം പാല്‍ ചേര്‍ത്ത് ഇരട്ടി ഗുണം ലഭിക്കും.

ALSO READ:ലൈസന്‍സിന്റെയും ആര്‍സി ബുക്കിന്റെയും പ്രിന്റിങ് പുനരാരംഭിച്ചു

അതുപോലെ തന്നെ ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുകയും ഫ്രീ റാഡിക്കലുകളുടെ കേടുപാടുകള്‍ തടയുകയും അതുപോലെ അണുബാധ തടയാനും വെളിച്ചെണ്ണ സഹായിക്കുന്നു. ചര്‍മ്മത്തില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഇഫക്റ്റുകള്‍ നല്‍കുന്നതിന് വെളിച്ചെണ്ണ പോലുള്ള എണ്ണകള്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു.

ALSO RAED: മതരാഷ്ട്ര സങ്കൽപം ലോകം ഉപേക്ഷിച്ചതാണ്; നമ്മൾ അതിലേക്ക് കടക്കാൻ അനുവദിച്ചുകൂടാ: എം മുകുന്ദൻ

ശരീരത്തിലെ കൊളാജന്‍ ഉത്പ്പാദനം കൂട്ടാന്‍ മഞ്ഞള്‍ സഹായിക്കുന്നു. അപകടകാരികളായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിനും മഞ്ഞള്‍ ഏറെ മികച്ചതാണ്. മുഖത്തിനിടാന്‍ കഴിയുന്ന പ്രകൃതിദത്തമായ ക്ലെന്‍സറാണ് മഞ്ഞള്‍. ചര്‍മ്മത്തില്‍ വേഗത്തില്‍ തിളക്കം ലഭിക്കാന്‍ മഞ്ഞള്‍ സഹായിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. മഞ്ഞള്‍ പൊടിയില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തിടുന്നത് ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News