കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതം രാജ്യസഭയില്‍ ഉന്നയിച്ച് എ എ റഹിം. കേരളത്തിലെ റെയില്‍ സംവിധാനം മെച്ചപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നില്ലെന്നും അത് ചെയ്യാന്‍ കേരളത്തെ അനുവദിക്കുന്നില്ലെന്നും എ എ റഹിം എം പി പറഞ്ഞു. കേരളം മുന്നോട്ടു വെച്ച കെ റെയില്‍ പദ്ധതി രാഷ്ട്രീയ കാരണങ്ങളാല്‍ കേന്ദ്രം അനുമതി നല്‍കുന്നില്ല. റെയില്‍വേയുടെ അനാസ്ഥ കാരണം ജോയ് എന്ന തൊഴിലാളി മരിച്ചു.
റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും രക്ഷ പ്രവര്‍ത്തനം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചില്ലെന്നും റെയില്‍വേക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും റഹീം കൂട്ടിച്ചേര്‍ത്തു. കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും തിരുവനന്തപുരം നഗരസഭ ജോയിയുടെ കുടുംബത്തിന് വീട് വെച്ചു നല്‍കുമെന്നും അറിയിച്ചു, അതേസംയം ജോയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നും റഹീം എം പി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here